നവകേരള സദസ്സ്:സാംസ്കാരിക സന്ധ്യയ്ക്ക് കണ്ണൂരിൽ തുടക്കം

google news
as

കണ്ണൂർ: കണ്ണൂർ  മണ്ഡലം നവകേരള സദസിന്റെ ഭാഗമായി സാംസ്കാരിക സംഘാടക സമിതി നടത്തുന്ന സാംസ്കാരിക സന്ധ്യക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടക്കമായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എഡിഎം കെ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു.  കെ വി ജിജിൽ, സുനീഷ് വടക്കുമ്പാട്, സജീവൻ ഗുരുക്കൾ സംസാരിച്ചു. തുടർന്ന് വിശ്വഭാരതി കളരിപ്പയറ്റ്‌ സംഘത്തിന്റെ കളരിപ്പയറ്റ്‌ പ്രദർശനവും സൺറൈസ് മലപ്പുറം ടീമിന്റെ അക്രോബാറ്റിക് ഡാൻസും അരങ്ങേറി. 

നവംബർ 18നു വൈകിട്ട് 6.30ന് മ്യൂസിക്കൽ ഫ്യൂഷൻ, കല്യാശ്ശേരി കുടുംബശ്രീയുടെ തീയ്യറ്റർ ഫ്യൂഷൻ കാബൂളിവാല, 20നു വൈകിട്ട് 6.30ന് ഡ്രീം സ്റ്റേജ് കണ്ണൂർ അവതരിപ്പിക്കുന്ന ഡാൻസ്നൈറ്റും, കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.21ന് ഉച്ചയ്ക്ക് ഒന്നിന് സുരേഷ് പള്ളിപ്പാറ, റംഷി പട്ടുവം നേതൃത്വം നൽകുന്ന ഗാനമേളയും നടക്കും.

Tags