നാട്യാല ജനാര്‍ദ്ദനന്‍ പുരസ്‌കാരം 21 ന് മന്ത്രി എ.കെ ശശീന്ദ്രൻ കണ്ണൂരിൽ വിതരണം ചെയ്യും

The Natyaala Janardhanan Award will be presented by Minister A.K. Saseendran in Kannur on the 21st.
The Natyaala Janardhanan Award will be presented by Minister A.K. Saseendran in Kannur on the 21st.

കണ്ണൂര്‍: കാനന്നൂര്‍ ബാര്‍ബല്‍ ക്ലബ് സംഘടിപ്പിക്കുന്ന നാട്യാല ജനാര്‍ദ്ദന്‍ പുരസ്‌കാര വിതരണം 21 ന്  ചേമ്പർഹാളില്‍ മന്ത്രി എ കെ ശശീന്ദ്രന്‍  വിതരണം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും.കെ.വി സുമേഷ് എം.എൽ.എ മുഖ്യാതിഥിയാകും.

tRootC1469263">

കണ്ണൂര്‍ സര്‍വകലാശാലയിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥി വിഷ്ണു നാരായണന്‍, മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാര്‍ത്ഥിനികളായ  കെ.കെ അജിന, എയ്ഞ്ചല്‍ പോള്‍, പത്ര മാധ്യമ പുരസ്‌കാരങ്ങള്‍ ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് ന്യൂസ് എഡിറ്റര്‍ പി സുരേശന്‍,  മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് റിപ്പോര്‍ട്ടര്‍ ടി സൗമ്യ എന്നിവർക്കും പാരാ ഗെയിംസില്‍ പവര്‍ ലെഫ്റ്റിംഗ് ലോക ചാമ്പ്യന്‍ ഷിപ്പ്  മെഡല്‍ ജേതാവ് ജോബി മാത്യു, മിസ്റ്റര്‍ ഒളിമ്പ്യ വെങ്കലമെഡല്‍ ജേതാവ് രാജേഷ് ജോണ്‍ എന്നിവർക്കും നൽകും.വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ അഡ്വ.എം കിഷോര്‍ കുമാര്‍,വി.പി കിഷോര്‍,എം.പി പ്രസൂണ്‍ കുമാര്‍, മോഹന്‍ പീറ്റേഴ്‌സ് ,എം.പി അനൂപ് കുമാര്‍ എന്നിവർ  പങ്കെടുത്തു.

Tags