കണ്ണൂരിൽ വഴി യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പുഴാതി സ്വദേശിയെ പൊലിസ് പിടികൂടി
Mar 1, 2025, 08:50 IST


കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയെപുഴാതിയിൽ വഴി യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടി. കണ്ണാടിപറമ്പ് മാതോടം സ്വദേശി മുസ്തഫയെ യാണ് അറസ്റ്റുചെയ്തത്.
പുഴാതി സ്വദേശിനിയായ സീതാ ലക്ഷ്മിയെ പിൻതുടർന്ന് ഇയാൾ രണ്ടേകാൽ പവൻ്റെ മാല ക വരുകയായിരുന്നു. ഇതിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതിനെ തുടർന്ന് വളപട്ടണം എസ്.എച്ച്.ഒ.കാർത്തിക്, ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്.ഐ ടി എം വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ മുസ്തഫയെ റിമാൻഡ് ചെയ്തു.