ബിഎംഎസ് വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു
തളിപ്പറമ്പ്: ബിഎംഎസ് തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠപുരം മേഖലകളുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. വിവേകാനന്ദ വിദ്യാലയ പരിസരത്തു നിന്നും തൊഴിലാളി പ്രകടനം ആരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ അവസാനിച്ചു തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പി.കെ. സോമശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.
tRootC1469263">ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി. . രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.എം. വിശ്വകര്‍മ്മ യോജന പദ്ധതി രാജ്യത്തെ പരമ്പരാഗത തൊഴിലാളികള്‍ ഏറെ പ്രയോജനപ്രദമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യ പുരോഗതിക്ക് തൊഴിലാളികളടെ കര്‍മ്മ ശേഷി വിനിയോഗിക്കണം എന്നതാണ് ബിഎംഎസ് തൊഴിലാളി സമൂഹത്തിന്ന് നല്‍്കിയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. . ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാന്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി വിജയകുമാര്‍ സ്വാഗതവും സുനില്‍ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
.jpg)


