തളിപ്പറമ്പ വ്യാപാരഭവനിൽ വച്ച് ദേശീയ വ്യാപാരി ദിനം വിപുലമായി ആഘോഷിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികൾ
Aug 8, 2026, 17:20 IST
തളിപ്പറമ്പ് : മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകൃതിക്ഷോഭത്തിൽ ബുദ്ധിമുട്ടിയ കുപ്പം പ്രദേശത്തെ വ്യാപാരികൾക്കുള്ള സഹായ ധനവും, വ്യാപാരിക്കുള്ള ചികിത്സ സഹായം ധനവും, ഓപ്പറേഷൻ തൂഫാൻ ഭാഗ മായി കേരള പോലീസ് നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായിട്ടുള്ള തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ടീമിന്റെ മെമ്പർമാരായ മത്സരാർത്ഥികൾക്ക് ആദരവ് ഉപഹാര സമർപ്പണവും തളിപ്പറമ്പിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎസ്പി സുമേഷിനുള്ള സ്വീകരണവും ചടങ്ങിൽ നൽകും.മധുര വിതരണവും നടത്തും.
പരിപാടിയിൽ ഏകോപന സമിതിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ്.ജനറൽ സെക്രട്ടറി വി താജുദ്ദീൻ,ട്രഷറർ ടി ജയരാജ്,കെ കെ നാസർ തുടങ്ങിയവർ പങ്കെടുത്തു
.jpg)

