തളിപ്പറമ്പിൽ ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു
Jun 28, 2025, 12:14 IST
തളിപ്പറമ്പ : പൊതു വിദ്യാലയങ്ങളിൽ പഠിച്ചു എസ്.എസ്.എൽ.സിക്കും പ്ലസ് ടു,വിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അധ്യാപകരുടെ മക്കൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് -ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ-കേരള (NFTW- Kerala) നൽകുന്ന കാഷ് അവാർഡും, സർട്ടിഫിക്കറ്റുവിതരണവും നടന്നു.
tRootC1469263">തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വന്ദന.എസ്, കെ.എ.എസ്, നിർവഹിച്ചു. ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അംഗം ഹരീഷ് കടവത്തൂർ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു.പേഴ്‌സണൽ അസിസ്റ്റന്റ് ഗീതമണി കെ. കെ അധ്യക്ഷം വഹിച്ചു.സൂപ്രണ്ട് ടി.സന്തോഷ് കുമാർ,പി.അരുൺ കുമാർ.തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലയിൽ 148 കുട്ടികളാണ് അർഹരായിട്ടുള്ളത്.
.jpg)


