മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം; നിറഞ്ഞ സദസ്സിൽ കഥകളിയരങ്ങ്; കാലകേയവധത്തിന്റെ അവസാന ഭാഗം ഇന്ന്

National Kathakali festival concludes today at Muzhakunnu Sree Mridangasaileshwari temple; Kathakali drama in full swing; Final part of Kalakeyavadham today

മുഴക്കുന്ന്: ഏഴുദിവസമായി മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടന്നുവരുന്ന കോട്ടയത്ത് തമ്പുരാൻ ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി കഥകളി ആസ്വാദകരാണ് മഹോത്സവത്തിന്റെ വിവിധ ദിവസങ്ങളിൽ ക്ഷേത്രസന്നിധിയിലെത്തിയത്. നിറഞ്ഞ സദസ്സിലാണ് കഥകളി അരങ്ങേറിയത്.

സമാപനദിനമായ ഇന്ന് കോട്ടയത്ത് തമ്പുരാന്റെ വിഖ്യാത ആട്ടക്കഥയായ നിവാതകവച കാലകേയവധത്തിന്റെ അവസാന ഭാഗം അരങ്ങേറും. കലാമണ്ഡലം ഷണ്മുഖദാസ്, കലാമണ്ഡലം നീരജ്, കോട്ടക്കൽ സി. എം. ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാനിലയം ഉദയൻ നമ്പൂതിരി, കലാമണ്ഡലം ഹരിഹരൻ തുടങ്ങിയ പ്രമുഖരും യുവ കലാകാരന്മാരും വേദിയിലെത്തും.രാവിലെ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാന്റെ മേൽനോട്ടത്തിൽ ചൊല്ലിയാട്ട കളരി നടന്നു. കഥകളിയുടെ അഭിനയപാരമ്പര്യവും വിവിധ അഭിനയസങ്കേതങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം യുവ കലാകാരന്മാർക്ക് പരിശീലനത്തിനുള്ള അവസരവുമായിരുന്നു ചൊല്ലിയാട്ട കളരി.

National Kathakali festival concludes today at Muzhakunnu Sree Mridangasaileshwari temple; Kathakali drama in full swing; Final part of Kalakeyavadham today

കോട്ടയത്ത് തമ്പുരാന്റെ പ്രധാന ആട്ടക്കഥകളായ ബകവധം, കിര്മീരവധം, കല്യാണസൗഗന്ധികം, നിവാതകവച കാലകേയവധം എന്നിവ പൂർണമായി അവതരിപ്പിച്ചാണ് മഹോത്സവം ശ്രദ്ധേയമായത്. കോട്ടയത്ത് തമ്പുരാന്റെ കഥകളി സംഭാവനകൾ കൂടുതൽ ജനങ്ങളിലെത്തിക്കുകയും പുതുതലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹോത്സവം സംഘടിപ്പിച്ചത്.കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ. കെ. ഗോപാലകൃഷ്ണന്റെയും മൃദംഗശൈലേശ്വരി ക്ഷേത്ര ഭരണസമിതിയുടെയും മേൽനോട്ടത്തിലാണ് മഹോത്സവം നടന്നത്.

National Kathakali festival concludes today at Muzhakunnu Sree Mridangasaileshwari temple; Kathakali drama in full swing; Final part of Kalakeyavadham today

കഥകളി അവതരണങ്ങൾക്ക് ചെറുതുരുത്തി കഥകളി സ്കൂളിന്റെ ചമയവും ആഹാര്യഭംഗിയും മികവ് പകർന്നു. പാരമ്പര്യ കഥകളി കലയുടെ ശോഭ നിലനിർത്തിക്കൊണ്ട് യുവപ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിലും മഹോത്സവം ശ്രദ്ധേയമായി. കോട്ടയത്ത് തമ്പുരാന്റെ കലാസംഭാവനകൾക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നതിനും കഥകളിയുടെ പാരമ്പര്യം പുതുതലമുറയിലേക്ക് കൈമാറുന്നതിനും വഴിയൊരുക്കിയ മഹോത്സവത്തിന് ഇന്ന് കാലകേയവധത്തിന്റെ സമാപനത്തോടെ തിരശ്ശീല വീഴും.

Tags