സമരത്തിനിടെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ ആസ്ഥാനത്തേക്ക് ഓടി കയറിയ നാഷണൽ ജനതാദൾ സംസ്ഥാന സെക്രട്ടറി നൗഫിയ നസീറിനെ പിടികൂടി

National Janata Dal state secretary Naufiya Nazir was arrested after she ran into the Kannur City Police Commissioner's headquarters during the protest.

കണ്ണൂർ: കണ്ണൂർ സിറ്റിപൊലീസ് കമ്മിഷണറുടെ ആസ്ഥാനത്തേക്ക് ഓടിക്കയറി യുവതി; നാഷണൽ ജനതാദൾ സംസ്ഥാന സെക്രട്ടറി നൗഫിയ നസീറാണ് കണ്ണൂർ ജില്ലാ പോലിസ് ആസ്ഥാനത്തേക്ക് ഓടിക്കയറിയത് . അഞ്ചരകണ്ടി ദന്തൽ  കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന കണ്ണൂർ സിറ്റി കമ്മീഷണർ ഓഫീസ് മാർച്ചിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഹർത്താൽ ദിനത്തിൽ സംഭവം നടന്നത്. ഇതേ തുടർന്ന് വനിതാ പൊലിസ് കടുത്ത ബല പ്രയോഗത്തിലുടെ വനിതാ പൊലിസ് പൊലിസ് സ്‌റ്റേഷനിലെത്തിച്ചു.

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേഷണൽ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി , പി പ്രദീപ്കുമാർ സമരം ഉദ്ഘാടനം ചെയ്തു  സി.കെ.സഹജൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി. എ കൃഷ്ണൻ, ചേലക്കര മുഹമ്മദ്, അഡ്വക്കറ്റ് രാമദാസ് , യൂസഫലി, എൻ ബാലകൃഷ്ണൻ, സി വി പ്രജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags