രക്ഷാപ്രവർത്തനം നടത്തിയ സായൂജിന് നാടിൻ്റെ അനുമോദനം

The nation congratulates Sayuj for his rescue efforts
The nation congratulates Sayuj for his rescue efforts


ഇരിട്ടി:സമയോചിത ഇടപെടലിലൂടെ വൻ അപകടം ഒഴിവാക്കി രക്ഷകനായ കണ്ടക്ടർക്ക് അനുമോദനം .തലശ്ശേരി - ഇരിട്ടി - മാട്ടറ റൂട്ടിൽ സർവ്വീസ് നടത്തുന്ന മൂൺഷ ബസിലെ കണ്ടക്ടർ ഉരുവച്ചാൽ സ്വദേശി സായൂജിൻ്റെ സമയോചിത ഇടപെടൽമൂലമാണ് വൻ അപകടം ഒഴിവായത്.കഴിഞ്ഞ ദിവസം രാവിലെ ഇരിട്ടി ബസ് സ്റ്റാൻഡിലാണ് സംഭവം.

tRootC1469263">

ബസ് പഴയ സ്റ്റാൻ്റിൽ എത്തിയപ്പോൾ ഡ്രൈവർ അശ്വന്ത്  കുഴഞ്ഞു വീഴുകയും ഉടൻ സായൂജ് ഓടിവന്ന് ബ്രേക്ക് അമർത്തി ബസ് നിർത്തിക്കുകയുമായിരുന്നു.ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിലെ വിദ്യാർത്ഥി കൂടിയാണ് ഈ യുവാവ്.സായൂജിനെ മലബാർ റൈഡേഴ്സിൻ്റെ നേതൃത്വത്തിൽ ഇരിട്ടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽഎ എം വി ഐ രാജീവ്‌ ഉപഹാരം നൽകി.പ്രജിൻ ആലച്ചേരി, അനൂട്ടൻ പുന്നാട്, സുലീഷ് തില്ലങ്കേരി, ദയാൽ ബ്ലാത്തൂർ, ജോമി ജോർജ് സംസാരിച്ചു.

Tags