'തൊഴിലുറപ്പ് പദ്ധതിയിൽ നാഥുറാമിലെ റാമിനെ പ്രതിഷ്ഠിക്കാൻ ബിജെപി ശ്രമിക്കുന്നു' : കെ .കെ രാഗേഷ്
കണ്ണൂർ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിയെ മാറ്റി, അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയിലെ റാമിനെ പ്രതിഷ്ഠിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ആർഎസ് പോസ്‌റ്റ് ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
tRootC1469263">
ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയുടെ രാമനെ പ്രതിഷ്ഠിക്കുക വഴി മതരാഷ്ട്രമെന്ന സംഘ പരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. വെടിവച്ച് കൊന്നിട്ടും ഇപ്പോഴും ഭയപ്പെടുന്നതിനാലാണ് ഗാന്ധിയെ മാറ്റി ഗോഡ്സെയെ ആർഎസ്‌എസ് പ്രതീകാത്മകമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രതിഷ്ഠിക്കുന്നത്.
നൂറു തൊഴിൽ ദിനങ്ങൾ നൽകണമെന്ന നിലവിലുള്ള വ്യവസ്ഥ പോലും കൃത്യമായി നടപ്പിലാക്കാൻ കഴിയാത്ത കേന്ദ്രസർക്കാർ തൊഴിൽ ദിനങ്ങൾ 125 ആക്കുമെന്ന് പറയുന്നത് തട്ടിപ്പാണ്. തൊഴിൽ ലഭിക്കുകയെന്ന തൊഴിലാളികളുടെ നിയമപരമായ അവകാശത്തിന്റെ കടക്കലാണ് കേന്ദ്രസർക്കാർ കത്തി വച്ചത്. തൊഴിൽ ലഭ്യത ദാരിദ്ര്യത്തെ അടിസ്ഥാനപ്പെടുത്തി നിർണയിക്കുന്നതിനാൽ, കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ പദ്ധതി സമ്പൂർണമായും ഇല്ലാതാകും. ഇതുവരെ കേന്ദ്ര സർക്കാറാണ് പദ്ധതി ചെലവ് പൂർണമായും വഹിച്ചിരുന്നത് ഇനി മുതൽ നാൽപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കണം. സംസ്ഥാനങ്ങളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപിച്ച് സാമ്പത്തിക ഉത്തരവാദിതത്തിൽ നിന്ന് കൈകഴുകുകയാണ് കേന്ദ്രമെന്നും രാഗേഷ് പറഞ്ഞു.
.jpg)


