കണ്ണൂർ നടാൽ ഒ കെ യു.പി സ്കൂളിന് സമീപം അടിപ്പാത വേണം ; ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസറുമായി കൂടിക്കാഴ്ച്ച നടത്തി ടി ഒ മോഹനൻ എം എൽ എ
Jun 24, 2026, 21:27 IST
ഈക്കാര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ സ്ഥലം സന്ദർശിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ഈക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കേണൽ ഒ കെ ജാൻബാസു ഉറപ്പു നൽകിയതായി എം എൽ എ അറിയിച്ചു.
കണ്ണൂർ : നാഷണൽ ഹൈവേ 66 ലെ ബൈപാസ്സ് നിർമാണവുമായി ബന്ധപ്പെട്ടു നടാൽ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ടി.ഒ മോഹനൻ എം എൽ എ ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ ഒ.കെ ജാൻബാസുമായി തിരുവനന്തപുരത്തെ ദേശീയപാത റീജണൽ ഓഫീസിൽ ചർച്ച നടത്തി.

.jpg)