നടാലിൽ പി. ഡബ്ള്യൂ. ഡി യുടെ വ്യാജ ബോർഡ് വെച്ച് റോഡ് നിർമ്മാണം കോർപറേഷൻ തടഞ്ഞു

In Natal, the corporation blocked road construction by putting up a fake P. W. D. sign.

എടക്കാട് : നടാലിൽ പി. ഡബ്ള്യൂ. ഡി യുടെ വ്യാജ ബോർഡ് വെച്ച് റോഡ് നിർമ്മാണമെന്ന് പരാതി.നടാൽ -മുഴപ്പിലങ്ങാട് ബീച്ച് ബൈപ്പാസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ വ്യക്തി കണ്ടൽ അടക്കം നശിപ്പിച്ച് റോഡ് ഉണ്ടാക്കിയത്.

പെട്ടെന്നുള്ള റോഡ് നിർമ്മാണത്തിൽ സംശയം തോന്നി നാട്ടുകാർ കോർപറേഷന് പരാതി നൽകി മേയർ അഡ്വ. പി ഇന്ദിരയും, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റിയും സ്ഥലത്ത് എത്തി റോഡ് നിർമ്മാണം തടഞ്ഞു സിപിഎമ്മിന്റെ ഒത്താശയോടെയാണ് പൊതുമരാമത്ത് ബോർഡുംവെച്ച് റോഡ് ഉണ്ടാക്കിയതെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു.

Tags