ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരിയായി നരേന്ദ്രമോദി ഉയർത്തപ്പെടും: ശ്രീപത്മനാഭൻ

Narendra Modi will be elevated as the best ruler the world has ever seen: Sree Padmanabhan
Narendra Modi will be elevated as the best ruler the world has ever seen: Sree Padmanabhan

കണ്ണൂർ : ഭാരതം ലോകത്തിന് മാതൃകയാകുന്ന രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ശ്രീപത്മനാഭൻ പ്രസ്താവിച്ചു. മോദി സർക്കാരിന്റെ പതിനൊന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട്  മാരാർജി ഭവനിൽ ചേർന്ന് പ്രൊഫഷണൽ മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം.11 വർഷത്തെ ഭരണത്തിൽ  മോദി സർക്കാർ  സ്ത്രീ ശാക്തീകരണത്തിനും വ്യവസായവൽക്കരണത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും പ്രാധാന്യം നൽകി. 

tRootC1469263">

 രാജ്യസുരക്ഷ  ഉറപ്പാക്കുകയും തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ എടുക്കുകയും ചെയ്തു. 25 കോടിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയ മോദി സർക്കാർ ഡിജിറ്റലൈസേഷനിലൂടെ രാജ്യത്ത് സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തി.  വ്യവസായങ്ങളെ  പുരോഗതിയുടെ ചാലക ശക്തിയായി  മാറ്റുകയും ചെയ്തെന്ന് ശ്രീപത്മനാഭൻ പറഞ്ഞു.

മേഖലാ പ്രസിഡന്റ്  ടി പി ജയചന്ദ്രൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി. നാരായണൻ, യു.ടി ജയന്തൻ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി മാരായ എ പി ഗംഗാധരൻ സ്വാഗതവും  ടി സി മനോജ് നന്ദിയും പറഞ്ഞു.

Tags