കണ്ണൂരിൽ പൊലിസ് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു

Narcotics seized by the police in Kannur were destroyed.

തളിപ്പറമ്പ്: പൊലീസ് വിവിധ റെയ്ഡുകളിൽ പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു.കണ്ണൂർ റൂറൽ ജില്ലയുടെ കീഴിൽ എൻ.ഡി.പി എസ് കേസുകളു മായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ നിന്ന് പിടികൂടിയ നിരോധിത മയക്കുരുന്നുകളാണ് നശിപ്പിച്ചത്.

കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ്‌ ഗോയൽ ചെയർമാൻ ആയ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഷാജു ജോസഫ് എന്നിവർ അംഗങ്ങളായിരുന്നു.വിവിധ കേസുകളികളിലായി പിടിച്ചെടുത്ത 14.43 കി.ഗ്രാം കഞ്ചാവ്, 211.42 ഗ്രാം മേത്താഫിറ്റാമിൻ, 415.58 ഗ്രാം എം ഡി എം എ, 4.02 കി.ഗ്രാം ഹാഷിഷ് ഓയിൽ, 4 കഞ്ചാവ് ചെടികൾ എന്നിവ നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.

Tags