നമസ്തേ ഗ്രീൻ വാരിയേഴ്സ് : കണ്ണൂരിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
Nov 23, 2026, 20:10 IST
കണ്ണൂർ : ‘നിർമ്മലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ഭാഗമായി നമസ്തേ ഗ്രീൻ വാരിയേഴ്സ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ (PPE കിറ്റുകൾ) വിതരണം ചെയ്തു.
കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഗുണഭോക്താക്കൾക്ക് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഡെപ്യൂട്ടി മേയർ പി. താഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ദീപക്, ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, കോർപ്പറേഷൻ സെക്രട്ടറി ആർ രാഹേഷ് കുമാർ ,ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.വി.എന്നിവർ ചടങ്ങിൽ സംസാരിച്ചു.
.jpg)

