നടുവിലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
Oct 9, 2026, 09:59 IST
ആലക്കോട്: നടുവിലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പോത്തുകുണ്ട് അത്തിലിത്തയിലെ സി ഉണ്ണിയുടെ മകൻ ആദിത്യൻ ( അപ്പൂസ്)(13) ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം കുളിക്കുവാൻ തോട്ടിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം നടക്കും. അമ്മ: സനിത. സഹോദരങ്ങൾ: അർജുൻ,അഭിരാം.
.jpg)


