നടാൽ അടിപ്പാത വിഷയം : ഒക്ടോബർ ഒന്നുമുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കും

Natal road issue: Private bus services to be suspended from October 1

തോട്ടട : നടാൽ‌ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് മൂച്വൽ ബെനിഫിറ്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി ഇ-ചെല്ലാന്റെ പേരിൽ പോലീസിന്റെ നീക്കത്തിലും യോഗം പ്രതിഷേധിച്ചു.

പ്രസിഡന്റ് പി പി മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി മുരളീധരൻ, സംസ്ഥാന ജോ. സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, പി രാജൻ, കെ പി മോഹനൻ, എം ഒ രാജേഷ്, വിജയമോഹൻ, പി വി ദിവാകരൻ‌, എൻ പദ്‌മനാഭൻ, എം സജീവൻ എന്നിവർ സംസാരിച്ചു

Tags