മുണ്ടേരി സ്വദേശിനിയായ നാലു വയസുകാരി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

A four-year-old girl from Munderi died in a road accident in Mysuru.
A four-year-old girl from Munderi died in a road accident in Mysuru.


കൂടാളി: മൈസൂരുവിൽ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസുകാരി മരിച്ചു. പടന്നോട്ട് മെട്ടയിലെ സി കെ മുസ്തഫ ഹാജിയുടെ പേരക്കുട്ടിയും മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിൻ്റെയും സബീനയുടെയും മകളുമായ ഐസ മറിയമാണ് മരിച്ചത്.ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിൽ വെച്ചാണ് അപകടം.

tRootC1469263">

 ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബ സമേതം രണ്ടു കാറുകളിലായി ബംഗളൂരുവിൽ വീട്ടുപകരണങ്ങൾ പർച്ചേസ് ചെയ്യാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാർ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങൾ.
 

Tags