കണ്ണൂർ വളപട്ടണത്ത് യു.പി സ്വദേശി കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ദുരൂഹത ; കൊലപാതകമെന്ന് സംശയം, സുഹൃത്ത് കസ്റ്റഡിയിൽ
May 16, 2025, 12:24 IST
ഉത്തർപ്രദേശ് സ്വദേശി റാമാണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ വളപട്ടണം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂർ : വളപട്ടണം കീരിയാട് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത.വ്യാഴാഴ്ച്ച രാത്രിയാണ് കെട്ടിടത്തിൻ്റെ മൂന്നാനിലയിൽ നിന്ന് വീണ് യുവാവ് മരിച്ചത്.

ഉത്തർപ്രദേശ് സ്വദേശി റാമാണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ വളപട്ടണം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് റാമിൻ്റെ കൂടെയുണ്ടായിരുന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് അറിയിച്ചു.
tRootC1469263">.jpg)


