മട്ടന്നൂരിൽ സ്വകാര്യബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് മൈസൂർ സ്വദേശിയായ വാൻ ഡ്രൈവർ മരണമടഞ്ഞു

Mysore native van driver dies in collision between private bus and goods van in Mattanur

 മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ
മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) വാണ് കണ്ണൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. 

tRootC1469263">

അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

Tags