'എന്റെ ടൗൺ എന്റെ അഭിമാനം' : കാടാച്ചിറയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മാലിന്യ ബിന്നുകൾ വിതരണം ചെയ്തു
Oct 26, 2026, 09:46 IST
കാടാച്ചിറ:കടമ്പൂർ ഗ്രാമപഞ്ചായത്തിന്റെ 'ബീക്കൺ ടൗൺ എന്റെ ടൗൺ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കാടാച്ചിറ ടൗൺ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് മാലിന്യ ശേഖരണ ബിന്നുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക്,പേപ്പർ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനായി ഓരോ സ്ഥാപനത്തിനും രണ്ട് വീതം ബിന്നുകളാണ് നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത കെ.വി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി കെ,മെമ്പർ സി.കെ.ബാബുരാജ്, ശുചിത്വമിഷൻ എടക്കാട് ബ്ലോക്ക് കോർഡിനേറ്റർ അജയകുമാർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
.jpg)


