പുതിയ ജില്ലാ സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചത് എം.വി ജയരാജൻ


ബി.ജെ.പിയുടെ കേന്ദ്ര നയങ്ങൾ ഒറ്റകെട്ടായി എതിർത്ത് പാർട്ടി മുൻപോട്ടു പോകും
കണ്ണൂർ: പുതിയ ജില്ലാ സെക്രട്ടറി ഏകകണ്ഠമായി അഞ്ച് നിമിഷത്തിനുള്ളിലാണ് പാർട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത് സ്ഥാനമൊഴിഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. മാധ്യമങ്ങൾ പറയുന്നതുപോലെ ഈ കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല.
എല്ലാം സുതാര്യമായാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ കേന്ദ്ര കമ്മിറ്റിയംഗങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പിയുടെ കേന്ദ്ര നയങ്ങൾ ഒറ്റകെട്ടായി എതിർത്ത് പാർട്ടി മുൻപോട്ടു പോകും. പാർട്ടി ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ അഭിപ്രായവ്യത്യാസവും അതൃപ്തിയുമുണ്ടെന്ന വാർത്തകൾ പായസത്തിൽ പാഷാണം കലർത്തുന്നതിന് സമാനമായാണ്. താനാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് കെ.കെ രാഗേഷിൻ്റെ പേര് ഉന്നയിച്ചതെന്നും അതു എല്ലാവരും അംഗീകരിക്കുകയായിരുന്നുവെന്ന് എം.വി ജയരാജൻ പറഞ്ഞു.
