സ്വർണം കായ്ക്കുന്ന മരമായാലും വീടിന് നേരെ ചാഞ്ഞാൽ മുറിക്കും: ടി കെ ഗോവിന്ദനെതിരെ വിമർശനവുമായി എം.വി ജയരാജൻ
കണ്ണൂർ : പാർട്ടിയോടൊപ്പമുള്ളവർ രാജിവെച്ച് എതിരാളികളോടൊപ്പം പോയി മത്സരിക്കരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വിജയ രാജൻ പറഞ്ഞു. ഇത്തരം വർഗ വഞ്ചകരെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് തോൽപ്പിക്കണമെന്നാണ് ഞങ്ങൾക്ക് ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ള തെന്ന് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ എം.വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും വീട്ടിന് ' നേരെ ചാഞ്ഞാൽ വെട്ടിമാറ്റണം. തളിപ്പറമ്പ് ഉൾപ്പെടെ യുടെ സിറ്റിങ്ങ് സീറ്റുകൾ നിലനിർത്തും. പേരാവൂരും മറ്റിടങ്ങളിലും ഇടതുപക്ഷം ജയിക്കുമെന്ന കാര്യം ഉറപ്പാണ്.
ടി.കെഗോവിന്ദൻ മാസ്റ്റർ മയ്യിൽ ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും കഞ്ഞി കുടിച്ചാണ് കണ്ണൂരിൽ പോയി പാർട്ടി വിടുന്നതായി പത്രസമ്മേളനം നടത്തിയത്. ഈ കാര്യമാണ് താൻ പറഞ്ഞത്. അതിൽ തെറ്റില്ല ഗോവിന്ദൻ മാസ്റ്ററുടെ ചോറാണ് താൻ തിന്നുന്നത് പാർട്ടിയുടെതല്ലെന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞത്. എന്നാൽ രാഷ്ട്രീയ ചോറ് തിന്നിട്ടുണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഞാനും ഗോവിന്ദൻ മാസ്റ്ററുമൊക്കെ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ഭക്ഷണം കഴിച്ചവരാണ്. ഇടതുപക്ഷം വിട്ട് മറുഭാഗത്ത് പോയി മത്സരിക്കുന്നവർ ക്ഷേമ പെൻഷൻ കൊടുക്കുന്നത് കൈക്കൂലിയാണെന്നു കെ.സി വേണുഗോപാൽ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എം. വിജയരാജൻ ചോദിച്ചു.
3000 രൂപ കേരളത്തിൽ പെൻഷൻ നൽകുമെന്ന കെ.സി വേണുഗോപാലിൻ്റെ വാഗ്ദ്ധാനം വലിയതമാശയാണ്. യുഡിഎഫ് വന്നാൽ പെൻഷനേയുണ്ടാവില്ലെന്നാണ് യാഥാർത്ഥ്യം. പെരളശേരിയിലെ എ.കെ.ജി സ്മൃതികുടീരത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് പോയി പുഷ്പാർച്ചന നടത്തിയത് പ്രായ്ശി ചിത്വം കൊണ്ടാണെന്നും എം.വി ജയരാജൻ പറഞ്ഞു. 1971 ൽ എ.കെ.ജി യെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചവരാണ് അന്നത്തെ ജന സംഘവും കോൺഗ്രസും 'ബിജെ.പിയുടെ ഡീ ലിൻ്റെ ഭാഗമായാണ് രഞ്ചിത്ത് പുഷ്പാർച്ചന നടത്താൻ പോയത തെന്നും ജയരാജൻ പറഞ്ഞു. കാസർകോട് ജില്ലയിലെ ദേലമ്പാടി, പൈ വെളിഗെ തുടങ്ങിയ നാല് പഞ്ചായത്തുകളിൽ കോൺഗ്രസും ബി.ജെ.പിയും ചേർന്നാണ് ഭരിക്കുന്നത്. നിരവധി സഹകരണ സംഘങ്ങളിലും ഈ കൂട്ടുകെട്ട് ഭരിക്കുന്നുണ്ട്. അതുകൊണ്ട് കോൺഗ്രസ് - ബി.ജെ.പി ഡീലിൽ തങ്ങൾക്ക് സംശയമൊന്നുമില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
.jpg)


