തളിപ്പറമ്പിൽ കത്തിനശിച്ച കടയുടമകൾക്കും തൊഴിലാളികൾക്കുമുള്ള പ്രത്യേക പാക്കേജ് സർക്കാർ പരിഗണനയിൽ ; എം.വി ഗോവിന്ദൻ എം.എൽ.എ

Government considering special package for shop owners and workers who were burnt down in Taliparamba; M.V. Govindan MLA
Government considering special package for shop owners and workers who were burnt down in Taliparamba; M.V. Govindan MLA

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിലെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെ.വി കോംപ്ളക്സിൽ കത്തിനശിച്ച കെട്ടിടങ്ങൾ തളിപ്പറമ്പ് മണ്ഡലം എം.എൽ. എ എം വി ഗോവിന്ദൻ വെള്ളിയാഴ്ച്ച സന്ദർശിച്ചു. 50 കടകൾ കത്തിയമർന്ന സ്ഥലമാണ്  എംഎൽഎ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയത്. തീപിടുത്തത്തിൽ കത്തിനശിച്ച കടയുടമകളുടെയും തൊഴിലാളികളുടെയും പ്രതിസന്ധി ഗുരുതരമാണെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

tRootC1469263">

Government considering special package for shop owners and workers who were burnt down in Taliparamba; M.V. Govindan MLA

തീപ്പിടിത്തത്തിലുണ്ടായ കഷ്ടനഷ്ടങ്ങളുടെ കണക്ക് രണ്ട് മൂന്ന് ദിവസത്തിനകം തയ്യാറാക്കണം. തീ പിടിത്തത്തിൽ നഷ്ടം സംഭവിച്ചവർക്കുള്ള പ്രത്യേക പാക്കേജ് അടക്കമുള്ള കാര്യങ്ങൾ സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സാങ്കേതിക തടസങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ തടയുന്ന സ്ഥിതയുണ്ടാവില്ല. തീപ്പിടിത്തത്തിൻ്റെ കാരണവും കണ്ടത്തേണ്ടതുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. 

Government considering special package for shop owners and workers who were burnt down in Taliparamba; M.V. Govindan MLA

ഇതിനു ശേഷം തളിപ്പറമ്പ് താലുക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും അവലോകനയോഗവും നടന്നു. മുൻ എം.എൽ.എ മാരായ എം.വി ജയരാജൻ, ടി.വി രാജേഷ്, മുൻ എം.പി കെ. കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിടി. കെ രത്നകുമാരി വൈസ് പ്രസി. ബിനോയ് കുര്യൻ, ഹാൻ വീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ, വ്യാപാരി നേതാക്കൾ, തളിപറമ്പ് നഗരസഭാ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

Taliparamba Fire Crowd

Tags