മുഴപ്പിലങ്ങാട് ടോൾ ബൂത്തിൽ നിരക്കിനെ ചൊല്ലി തർക്കം: സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരും ടോൾ ജീവനക്കാരും ഏറ്റുമുട്ടി

Dispute over fare at Muzhappilangad toll booth: Passengers, including women, clash with toll officials
Dispute over fare at Muzhappilangad toll booth: Passengers, including women, clash with toll officials


കണ്ണൂർ : മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിലെ ടോൾ ബൂത്തിൽ യാത്രക്കാരും ടോൾ പിരിവ് ജീവനക്കാരും തമ്മിൽ കൂട്ട അടി.
ഇന്നലെ രാത്രിയാണ് രണ്ടു യുവതികൾ ഉൾപ്പെടെയുള്ള നാലംഗ യാത്രക്കാരുടെ സംഘം ടോൾ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. മുഴപ്പിലങ്ങാട് ദേശീയപാതയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ടു യാത്രക്കാരുമായുണ്ടായ വാക് തർക്കമാണ് കൈയ്യാങ്കളിയിലെത്തിയത്. ടോൾ ജീവനക്കാരായ രണ്ടു പേരും സെക്യുരിറ്റി ജീ വനക്കാരനുമാണ് കൈയ്യേറ്റത്തിന് ഇരയായത്. ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

tRootC1469263">

യാത്രക്കാരെ ജീവനക്കാരും സെക്യുരിറ്റിക്കാരനും പിടിച്ചു തള്ളുന്നതും പ്രകോപിതരായ ഇവർ തിരിച്ചു വന്ന് പ്രത്യാക്രമണം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മറ്റു യാത്രക്കാർ ഇടപെട്ടാണ് സംഘർഷമൊഴിവാക്കിയത്. ടോൾ പിരിവിലെ അമിത ചാർജ്ജ് ചോദ്യം ചെയ്തതിന് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരോട് ടോൾ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന ആരോപണമുണ്ട്. യാത്രക്കാരുമായി സ്ഥിരം സംഘർഷമുണ്ടാകുന്ന ബൂത്തുകളിലൊന്നാണ് മുഴപ്പിലങ്ങാട്ടേത്. നേരത്തെയും ഇവിടെ കൈയ്യാങ്കളി നടന്നിരുന്നു. ജീവനക്കാരുടെ പെരുമാറ്റരീതിയെ കുറിച്ചു പരാതി ശക്തമാണ്.

Tags