മുഴപ്പിലങ്ങാട് ശ്രീകുരുംബക്കാവ് താലപ്പൊലി മഹോത്സവം : ഡിജെയും രാഷ്‌ട്രീയ കലശങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചു

Muzhappilangad Sreekurumbakkavu Thalappoli Festival: Decision taken to exclude DJ and political 'kalashams'

കണ്ണൂർ: 2027 മാർച്ച് 8, 9,10 തീയ്യതികളിൽ നടക്കുന്ന മുഴപ്പിലങ്ങാട് കുരുംബ ക്ഷേത്ര താലപ്പൊലി മഹോത്സവം ഭംഗിയാക്കുവാൻ കർമ്മ പരിപാടികളുമായിക്ഷേത്രം ഭാരവാഹികൾ .മലബാറിലെ ഏറ്റവും ഭക്തജന പങ്കാളിത്തം ഉണ്ടാകാറുള്ള ക്ഷേത്രത്തിലെ മഹോത്സവം മികച്ച നിലയിൽ സംഘടിപ്പിക്കുന്നതിനുള്ള കർമ്മപരിപാടി ആസൂത്രണം ചെയ്യുന്നതിന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉത്സവാഘോഷകമ്മിറ്റികൾ കാഴ്ച്‌ച കമ്മിറ്റികൾ എന്നിവയുടെ ഭാരവാഹികൾ, ക്ഷേത്ര ഊരാളന്മാർ, കലശവഴിപാടുകാർ എന്നിവരുടെ സംയുക്ത യോഗം ക്ഷേത്രക്കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്നുകഴിഞ്ഞതായി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എ പ്രേമൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലബാറിലെ ഏറ്റവും ഭക്തജന പങ്കാളിത്തം ഉണ്ടാകാറുള്ള മുഴപ്പിലങ്ങാട് ശ്രീകുറുമ്പ ഭഗവതി മികച്ച നിലയിൽ സംഘടിപ്പിക്കുന്നതിനുള്ള കർമ്മപരിപാടി ആസൂത്രണം ചെയ്യുന്നതിന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉത്സവാഘോഷകമ്മിറ്റികൾ കാഴ്ച്‌ച കമ്മിറ്റികൾ എന്നിവയുടെ ഭാരവാഹികൾ, ക്ഷേത്ര ഊരാളന്മാർ, കലശവഴിപാടുകാർ എന്നിവരുടെ സംയുക്ത യോഗം ക്ഷേത്രക്കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്നുകഴിഞ്ഞു.കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് ഏതാനും കലശ വഴിപാടുകാർ ആചാര വിരുദ്ധമായി കലശമെഴുന്നള്ളത്ത് നടത്തി ക്ഷേത്രത്തിനും നാടിനും അവമതിപ്പ് ഉണ്ടാകും വിധം ഉത്സവം അലങ്കോലമാക്കുകയും ക്ഷേത്രപരിസരം സംഘർഷഭരിതമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുൻകൂട്ടി ആലോചനയോഗം നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. കലശമെഴുന്നള്ളത്ത് ആചാരാനുഷ്ഠാനങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് നടത്തുന്നതിനുള്ള ജനകീയ ഇടപെടൽ നടത്തുവാൻ യോഗം തീരുമാനിച്ചു. 

ഉത്സവത്തിൻ്റെ ഭാഗമായി പൂർവ്വീകമായി നിശ്ചയിക്കപ്പെട്ട വലിപ്പത്തിലും ആകൃതിയിലും മാത്രമേ കലശങ്ങൾ കൊണ്ടുവരാൻ പാടുള്ളുവെന്ന നിബന്ധന എല്ലാ കലശവഴിപാടുകാരും പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഉത്സവത്തിന് കലശങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കാൻ തീരുമാനിച്ച വീട്ടുകാർ താലപ്പൊലി കുറിച്ചതിന് ശേഷം ഫിബ്രവരി 25 ന് മുൻപ് ഗൃഹനാഥനും കലശക്കാരനും ഉൾപ്പെടെ 3 പേർ തിരിച്ചറിയാനുള്ള രേഖകളുമായി ക്ഷേത്രത്തിൽ വന്ന് രജിസ്‌റ്റർ ചെയ്ത‌ത് അനുമതി വാങ്ങിക്കണമെന്നും ,കലശത്തിന് പരമാവധി 5 ചെണ്ടകൾ ഉൾക്കൊള്ളുന്ന താളമേളം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളുവെന്നും  കലശമെഴുന്നള്ളത്തിന്റെയൊ കാഴ്ച്ച വരവിന്റെയൊ ഭാഗമായി ഡി.ജെ. സംഗീത പരിപാടി പാടില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

" കലശ രജിസ്ട്രേഷൻ പൂർത്തിയായ ഉടൻ പോലീസ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കലശവാഴിപാടുകാർ ഉൾപ്പെടെ എല്ലാവരുടേയും യോഗം വിളിച്ചു ചേർക്കുവാനും തീരുമാനിച്ചതായി പ്രസിഡണ്ട് പറഞ്ഞു വാർത്താ സമ്മേളനത്തിൽ.മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അതുൽപിഎം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി ദാസൻ , ടി സന്തോഷ്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എൻ വി രാജീവൻ , ട്രഷറർ സി സുരേഷ്ബാബു എന്നിവരും പങ്കെടുത്തു.

Tags