മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് ;വിധിയറിയാൻ കോടതി വളപ്പിൽ വൻ ജനക്കൂട്ടം
Mar 24, 2025, 13:52 IST


തലശേരി :മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൻ്റെ വിധിയറിയാൻ തിങ്കളാഴ്ച്ച രാവിലെ തലശേരി സെഷൻസ് കോടതിയിൽ നിരവധി സി.പി.എം - ബി.ജെ.പി പ്രവർത്തകരും മാധ്യമപ്രവർത്തകരുമെത്തി. കനത്ത പൊലിസ് സുരക്ഷ കോടതി വളപ്പിലൊരുക്കിയിരുന്നു. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ച കേസായതിനാൽ അതീവ സുരക്ഷയാണ് പൊലിസ് കോടതി വളപ്പിൽ ഒരുക്കിയത്. കൊല്ലപ്പെട്ട സൂരജിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിലെത്തിയിരുന്നു.
2005 ആഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ചാണ് കൊലപാതകം. കേസിലെ രണ്ടു മുതൽ ഒൻപതു വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം 'കേസിലെ ഒന്നാം പ്രതി ഷംസുദ്ദീൻ, പന്ത്രണ്ടാം പ്രതി പെരളശേരികിലാലൂരിലെ ടി.പി രവീന്ദ്രൻ എന്നിവർ വിചാരണ വേളയിൽ മരിച്ചിരുന്നു.
