മുഴപ്പിലങ്ങാട് പഞ്ചായത്തിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു


മുഴപ്പിലങ്ങാട് : സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം മുഴപ്പിലങ്ങാട് പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് ടി. സജിത ഉദ്ഘാടനം ചെയ്തു . അറത്തിൽ സുന്ദരൻ അധ്യക്ഷത വഹിച്ചു.എഇഒ എൻ. സുജിത്ത് പദ്ധതി വിശദീകരണം നടത്തി. കെ.വി. റജീന , സി.ആർ .വിനോദ് കുമാർ , പി.കെ.ജ്യോതി , വി.ജ്യോതി എന്നിവർ സംസാരിച്ചു.
27 അംഗ പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. അഞ്ചരക്കണ്ടി : സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ചരക്കണ്ടി പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് കെ.പി ലോഹിതാക്ഷൻ നിർവ്വഹിച്ചു . വൈസ് പ്രസിഡണ്ട് ടി. പ്രസന്ന അധ്യക്ഷത വഹിച്ചു എഇഒ എൻ.സുജിത്ത് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അനിൽകുമാർ , പി വി ജ്യോതി, പി.സജേഷ് 'സി.ആർ. വിനോദ് കുമാർ, പി.വി.നൗഫൽ എന്നിവർ സംസാരിച്ചു. 39 അംഗ പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു .
