മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വെള്ള കുതിരയെ നടയിരുത്തി

Muzhakkunn Mridanga planted a white horse in the Shaileswari temple
Muzhakkunn Mridanga planted a white horse in the Shaileswari temple

കഴിഞ്ഞ തവണ ക്ഷേത്രം സന്ദർശിച്ച  ഇവർ പോർക്കലി ദേവിയെ കുറിച്ചും പഴശ്ശിരാജയുടെ  ക്ഷേത്രത്തെകുറിച്ചും മനസ്സിലാക്കിയശേഷം യുദ്ധത്തിന്റെ ദേവതയായ  പോർക്കലിക്ക് കുതിരയെ പ്രാത്ഥനയായി  നടയിരുത്താൻ തീരുമാനിക്കുകയായിരുന്നു.

 ശിവപുരം : മുഴക്കുന്ന് മൃദംഗ  ശൈലേശ്വരി ക്ഷേത്രത്തിൽ കുതിര യെ നടയിരുത്തി. ബാംഗ്ളൂർ കെങ്കേരി ജയനഗർ സ്വദേശികളായ  രാം സ്വരൂപ്‌ എം ഗോരന്തല ഭാര്യ അക്ഷയ ജി. എം. ആർ ദമ്പതികളാണ്  പ്രാർത്ഥനയായി വെള്ള കുതിരയെ നടയിരുത്തിയത്. കഴിഞ്ഞ തവണ ക്ഷേത്രം സന്ദർശിച്ച  ഇവർ പോർക്കലി ദേവിയെ കുറിച്ചും പഴശ്ശിരാജയുടെ  ക്ഷേത്രത്തെകുറിച്ചും മനസ്സിലാക്കിയശേഷം യുദ്ധത്തിന്റെ ദേവതയായ  പോർക്കലിക്ക് കുതിരയെ പ്രാത്ഥനയായി  നടയിരുത്താൻ തീരുമാനിക്കുകയായിരുന്നു.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ,  ക്ഷേത്രം തന്ത്രിമാർ,  മേൽശാന്തി എന്നിവർചേർന്ന്  കുതിരയെ  ഏറ്റു വാങ്ങി.  
 പുനർനിർമ്മാണം കഴിഞ്ഞ  പടിഞ്ഞാറെ കോവിലകം പോർക്കലി പ്രതിഷഠ  ഇന്ന് രാവിലെ ആറുമണിക്കും ഏഴുമണിക്കും ഇടയിലുള്ള മുഹൂർത്തത്തിൽ  നടക്കും.  

വൈകുന്നേരം നടന്ന ചടങ്ങിൽ കോവിലകം  നിർമ്മിച്ച് സമർപ്പിച്ച  എറണാകുളം സ്വദേശികളായ വിനു കൃഷ്ണനും കുടുംബവും കോവിലകവും വിഗ്രഹവും  ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരന്  കൈമാറി.  അതിനുശേഷം ദേവസ്വം  എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ പോർക്കിലയുടെയും തേവാരമൂർത്തികളുടെയും പ്രതിഷ്ഠ പ്രതിഷ്ഠ നടത്തുന്നതിനായി  തന്ത്രിമാർക്ക് കൈമാറി.  പ്രസാദ പരിഗ്രഹ ചടങ്ങോടെയാണ് കോവിലകം തന്ത്രിമാർക്ക് കൈമാറിയത്.  ബിംബ ശുദ്ധീകരണവും നടന്നു.

Tags