കൃഷിയുടെ ബാലപാഠങ്ങൾ കുരുന്നുകൾക്ക് പകർന്ന് നൽകി മുതുകുറ്റി യു.പി സ്‌കൂൾ ഞാറുനടീൽ ഉത്സവം നടത്തി
ചാല :മുതുകുറ്റി യു പി സ്കൂൾ സീഡ് കാർഷിക തളിർ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ ചാല വയലിൽ ഞാറ് നടീലുത്സവം നടത്തി. കഴിഞ്ഞ 12 വർഷമായി നെൽകൃഷി നടത്തിവരുന്ന വിദ്യാലയമാണ് മുതുകുറ്റി യു.പി.സ്ക്കൂൾ.ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം .മോഹനൻ ഉദ്ഘാടനം ചെയ്തു .
സംസ്ഥാന ജൈവ കർഷക സമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് ദിനേശൻ വി.എ,പ്രധാനാധ്യാപിക ഷീബ പി, ചാല പാടശേഖര സമിതി അംഗം വല്ലത്തിൽ ഗോവിന്ദൻ,സുരേഷ് വി.കെ, സീഡ് കോഡിനേറ്റർ സി.പി. അഭിലാഷ് അധ്യാപകരായസൈഫുദീൻ ടി.വി.,ഷൈറ.സി എന്നിവർ സംസാരിച്ചു.
കാർഷിക സംസ്‌കാരം തുടർന്നുപോകാൻ ഇങ്ങനെയുള പ്രവർത്തന ങ്ങൾക്ക് വലിയ പങ്കുണ്ട്.പുതുതലമുറയെ കൃഷിയെപ്പറ്റി അവബോധം സൃഷ്ടിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.കഴിഞ്ഞവർഷം കൃഷിചെയ്ത് ഉണ്ടാക്കിയ അരി ജില്ലാ കലോത്സവത്തിന് പായസം ഉണ്ടാക്കാൻ വേണ്ടി നൽകിയിരുന്നു.
.jpg)


