വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മഠപ്പുരയിൽ കൂറ്റൻ മുത്തപ്പ ശിൽപ്പം ഉയരുന്നു

A huge statue of Muthappa rises at the Valluvankadavu Sree Muthappa Mathapura

കണ്ണൂർ:കണ്ണാടിപ്പറമ്പ് വള്ളുവൻകടവ്ശ്രീ മുത്തപ്പൻ മഠപ്പുരപരിസരത്ത് മുത്തപ്പന്റേയും തിരുവപ്പന്റേയും കൂറ്റൻ ശില്പം പണിയുന്നതിന്റെ കുറ്റിയടിക്കൽ കർമ്മം മെയ് 9 ന് കാലത്ത് 8 നും 9മണിക്കുമിടയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

A huge statue of Muthappa rises at the Valluvankadavu Sree Muthappa Mathapura

ശില്പവും പീഠവുമുൾപ്പെടെ നാല്പതടി ഉയരത്തിലുള്ള മുത്തപ്പ ശില്പം രാജ്യത്ത് തന്നെ ആദ്യത്തേതാണെന്ന് ഭാരവാഹികൾ പറഞ്ഞു. തികച്ചുംകോൺക്രീറ്റിൽ പണിയുന്ന ശില്പത്തിന്റെ പ്രവൃത്തി 18 മാസം കൊണ്ട് പൂർത്തിയാക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ രാജൻ അഴീക്കോടൻ, ടി ഗംഗാധരൻ മാസ്റ്റർ, എം കെ രമേശൻ, ശില്പി കെ കെ ആർ വെങ്ങര എന്നിവർ പങ്കെടുത്തു.

Tags