കൂത്തുപറമ്പ് പത്തായക്കുന്നിലെ മുത്തപ്പൻ മടപുരയിലെ ഭണ്ഡാരം കവർന്നു

The offering box at the Muthappan Madapura in Pathayakunnu, Koothuparamba, was looted.

 കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുര ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി. ബുധനാഴ്ച പുലർച്ചെ 3.50-ഓടെയാണ് മോഷണം നടന്നത്. സംക്രമ ദിവസമായിരുന്നതിനാൽ കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്ന് പണം എടുത്തിരുന്നു. 

അതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മോഷണത്തിന് ശേഷം ഇരുമ്പുപാരയുമായി മടപ്പുരയിലേക്ക് നീങ്ങുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ വീടിന്റെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags