യു.ഡി.എഫ് സീറ്റു വിഭജനം പൂർത്തിയായി: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കണ്ണൂർ :ദിവസങ്ങളായുള്ള കൂടിയാലോചനകൾക്ക് ശേഷം കണ്ണൂർ കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കണ്ണൂർ കോർപ്പറേഷനിൽ ആകെയുള്ള 56 ഡിവിഷനിൽ 38 സീറ്റിൽ കോൺഗ്രസും 18 സീറ്റിൽ മുസ്ലിം ലീഗും മത്സരിക്കും. മുന്നണിധാരണപ്രകാരം കോർപ്പറേഷനിൽ വാരം സീറ്റ് മുസ്ലീംലീഗിന് നൽകി. പകരം മുസ്ലിം ലീഗ് മത്സരിച്ചിരുന്ന വലിയന്നൂർ സീറ്റ് കോൺഗ്രസിന് നൽകി.
tRootC1469263">കോൺഗ്രസിന്റെ ഒരു സീറ്റ് സിഎംപിക്ക് നൽകാനും തീരുമാനമായി. ഞായറാഴ്ച രാവിലെയാണ് യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ സീറ്റ് വിഭജനം പൂർത്തീകരിച്ചതായി അറിയിച്ചത് കോൺഗ്രസ് മത്സരിക്കുന്ന 38 സീറ്റുകളിൽ പള്ളിയാംമൂല, കുന്നാവ്, കൊക്കേൻപാറ, പള്ളിക്കുന്ന്, ഉദയംകുന്ന്, പൊടിക്കുണ്ട് തുടങ്ങിയ സീറ്റുകൾ പെടും. മുസ്ലിം ലീഗ് മത്സരിക്കുന്ന 18 സീറ്റുകളിൽ തളാപ്പ്, കക്കാട്, കക്കാട് നോർത്ത് , ശാദുലി പള്ളി, പള്ളിപ്പുറം തുടങ്ങിയ സീറ്റുകൾ പെടും. സീറ്റ് വിഭജനത്തിൽ തർക്കം ഉണ്ടായിട്ടില്ല എന്ന് ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് അടക്കമുള്ളവർ പറഞ്ഞു. ഡിലിമിറ്റേഷൻ സംബന്ധിച്ച് ചർച്ചകൾ വേണ്ടിവന്നു എന്നേയുള്ളൂ.
ഒരിക്കലും യോഗം ആരും ബഹിഷ്കരിക്കുന്ന സംഭവമോ ഇറങ്ങിപ്പോക്കോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്തിലേക്ക് ആകെയുള്ള 25 ഡിവിഷനുകളിൽ 16 സീറ്റിൽ കോൺഗ്രസും ആറ് സീറ്റിൽ മുസ്ലിം ലീഗും രണ്ടു സീറ്റിൽ സിഎംപിയും ഒരു സീറ്റിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും മത്സരിക്കും. കരിവെള്ളൂർ, മാതമംഗലം നടുവിൽ, പയ്യാവൂർ, പേരാവൂർ, കൊട്ടിയൂർ തുടങ്ങിയ സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിക്കുക. വാർത്താസമ്മേളനത്തിൽ യുഡിഎഫ് ചെയർമാൻ പി. ടി. മാത്യു, അഡ്വ മാർട്ടിൻ ജോർജ് , അബ്ദുറഹ്മാൻ കല്ലായി, അബ്ദുൽ കരീം ചേലേരി, വി.എ നാരായണൻ , സി.എ അജീർ , അഡ്വ:ടി.ഒ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഏറ്റു കുടുക്കയിൽ ബി.എൽ.ഒ അനീഷ് ജോർജ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡൻ്റ്
മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
.jpg)


