തളിപ്പറമ്പിൽ മുസ്‌ലിം ലീഗ് ലഹരി വിരുദ്ധ ബഹുജനറാലി നടത്തി


പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഖലീൽ ചൊവ്വ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി,കെ മുഹമ്മദ് ബഷീർ സംസാരിച്ചു
തളിപ്പറമ്പ: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ലഹരി രഹിത ജീവിതം, നിത്യ ഹരിത ജീവിതം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റാലി സയ്യിദ് നഗറില്‍ നിന്ന് ആരംഭിച്ച് കാക്കത്തോട് ബസ് സ്റ്റാന്റില്‍ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
കേരളത്തില്‍ അടുത്ത കാലത്തായി രാസ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വിപത്തിനെതിരേ ബോധവല്‍ക്കരണവുമായി ബഹുജനറാലി സംഘടിപ്പിച്ചിരിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുന്ന പ്ലക്കാര്‍ഡുകളും ടാബ്ലോകളും റാലിയിലുണ്ടായി.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഖലീൽ ചൊവ്വ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി,കെ മുഹമ്മദ് ബഷീർ സംസാരിച്ചു.വനിതകൾ ഉൾപ്പെടെ അണിനിരന്ന റാലിയിൽ പാട്ട് വണ്ടി,ലഹരി വിരുദ്ധ സന്ദേശവുമായുള്ള ഫ്ലോട്ട് എന്നിവയുമുണ്ടായി.
റാലിക്ക് മുൻസിപ്പൽ പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ,ജില്ലാ സെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം,പി കെ സുബൈർ,നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി,സി പി വി അബ്ദുള്ള,പി മുഹമ്മദ് ഇഖ്ബാൽ,പി സി നസീർ,ഫൈസൽ ചെറുകുന്നോൻ, സി ഉമ്മർ,അബൂബക്കർ വായാട്, പി വി അബ്ദുൽ ഷുക്കൂർ, കെ വി അബൂബക്കർ ഹാജി, കെ മുസ്തഫ ഹാജി, കൊടിയിൽ സലീം,പി പി മുഹമ്മദ് നിസാർ,റുമൈസ റഫീഖ്,സിദ്ധീഖ് ഗാന്ധി, കെ പി ലുഖ്മാൻ,സയ്യിദ് ജാബിർ തങ്ങൾ,പി പി ഇസ്മായിൽ, എം വി ഫാസിൽ,എൻ അബു,എൻ യു ഷഫീഖ്,കെ പി നൗഷാദ്,എൻ എ സിദ്ധീഖ്,പി എ ഇർഫാൻ,എം കെ ഷബിത,കെ പി ഖദീജ, ഓലിയൻ ജാഫർ,സഫ്‌വാൻ കുറ്റിക്കോൽ,അജ്മൽ പാറാട്,ഹനീഫ ഏഴാംമൈൽ, കെ അഷ്‌റഫ് പങ്കെടുത്തു.