കലയുടെ മാമാങ്കത്തിന് നാളെ കൊടി ഉയരും ; ജില്ലാ മുസാബഖ നവംബർ 18 മുതൽ 22 വരെ കൂടാളിയിൽ

The flag will be raised tomorrow for this grand festival of arts; the district *musabaqa* (competition) will be held in Koodali from November 18 to 22.

കണ്ണൂർ. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുന്ന മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരം നവംബർ 18 നാളെ മുതൽ 22ാം തീയതി വരെ മൗവ്വഞ്ചേരി റൈഞ്ചിലെ കൂടാളിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 64 ഇനങ്ങളിലായി ജില്ലയിലെ 54 റെയിഞ്ചുകളിലൂടെയും 10 മേഖലകളിലൂടെയും  മത്സരിച്ചാണ് ജില്ലാ മത്സരത്തിനായി കലാപ്രതിഭകൾ എത്തിച്ചേരുന്നത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും  മുഴുവൻ കീഴ് ഘടകങ്ങളുടെയും ജില്ലാ കമ്മിറ്റിയും സമീപ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റികളും ചേർന്ന് പതിനെട്ടാമത് മുസാബഖ സൂചിപ്പിക്കുന്ന 18 പതാക യുമായി കാഞ്ഞിരോട് പുതിയ പള്ളി പരിസരത്ത്  നാളെ ( നവം. 18 ബുധൻ ) വൈകുന്നേരം  നാലുമണിക്ക് സംഗമിക്കുകയും തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലാ നേതാക്കൾ റാലിയായി കൂടാളിയിലേക്ക് എത്തിച്ചേർന്ന് വൈകുന്നേരം 5.30ന് പതാക ഉയർത്തും, 19ന് വൈകുന്നേരം അഞ്ചുമണിക്ക് മുസാബഖ എക്സ്പോ ഉദ്ഘാടനം ചെയ്യും. തുടർന്ന് 20ന് വൈകുന്നേരം വരെ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം, 20ന് വൈകുന്നേരം മുതൽ 22ന് രാത്രി വരെ പുരുഷന്മാർക്ക് മാത്രമാണ് എക്സ്പോയിൽ പ്രവേശനം.

  20ന് വൈകുന്നേരം അഞ്ചുമണിക്ക് കൂടാളി കാഞ്ഞിരോട് അതിർത്തിയായ കോയസ്സൻ കുന്ന് പ്രദേശത്തു നിന്നും നിരവധി ദഫ് സ്കൗട്ട്, ഫ്ലവർ ഷോ അകമ്പടിയോടെ കലാജാഥ സംഘടിപ്പിക്കും. വൈകുന്നേരം ആറിന് കൂടാളിയിൽ സമാപിക്കും തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംഎൽഎമാർ രാഷ്ട്രീയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. ശേഷം രാത്രി 10 വരെ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ നടക്കും, 21, 22 തിയ്യതികളിൽ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയും  വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ നടക്കും 22 ന് സമ്മേളനം രാത്രി എട്ടുമണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പി പി ഉമർ മുസ്ലിയാർ കോയ്യോട് ഉദ്ഘാടനം ചെയ്യും.

 വാർത്താ സമ്മേളനത്തിൽജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ  പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ കാങ്കോൽ, ജില്ലാ ജനറൽ സെക്രട്ടറി  സിദ്ദീഖ് ഫൈസി വെൺമണൽ, ട്രഷറർ മുഹമ്മദ് റഫീഖ് ഫൈസി ഇർഫാനി മാണിയൂർ, വർക്കിംഗ് പ്രസിഡണ്ട്   സത്താർ മൗലവി വളക്കൈ, സിക്രട്ടറി ഉനൈസ് അസ്അദി മാവിച്ചേരി,  സ്വാഗത സംഘം വർ. ചെയർമാൻ അബ്ദുർറശീദ് ഫൈസി പൊറോറ, വർകിംങ്ങ് കൺവീനർ ടി പി. നൗഷാദ് കൂടാളി, കോർഡിനേറ്റർ ളിയാഉദ്ദീൻ ബാഖവി കൂടാളി എന്നിവർ പങ്കെടുത്തു.

Tags