മട്ടന്നൂരിൽ കവിതയും കാര്യവുമായി ജെൻസ് കൊളാബിൽ സദസിനെ കൈയ്യിലെടുത്ത് മുരുകൻ കാട്ടാക്കട
ചുറ്റും കൂടിനിന്ന കുട്ടികളോട് കവി മുരുകൻ കാട്ടാക്കടയുടെ ചോദ്യം... പവർകട്ട് അഥവാ ലോഡ് ഷെഡിങ് എന്താണെന്ന് അറിയുമോ? കുട്ടികൾ നിശബ്ദം. ആ നിശബ്ദത ഭേദിച്ച് ഒരുകുട്ടി അറിയാവുന്ന വിധം മറുപടി പറയാൻ ശ്രമം നടത്തി. എന്നാൽ അത് ഭാഗികമായി ശരിയാണെന്ന് പറഞ്ഞ മുരുകൻ കാട്ടാക്കട എന്താണ് ലോഡ് ഷെഡിങ് എന്ന് വിശദീകരിച്ചു നൽകി. 10 വർഷം മുമ്പ് യുഡിഎഫ് ഭരണകാലത്ത് കാര്യക്ഷമതയില്ലായ്മ കാരണം വൈദ്യുതി ഉൽപ്പാദനം മുടങ്ങി മുടങ്ങി മൂന്നും നാലും മണിക്കൂർ വൈദ്യുതി വിഛേദിക്കുന്ന അവസ്ഥ വിശദീകരിച്ചാണ് അദ്ദേഹം കുട്ടികൾക്ക് ലോഡ് ഷെഡിങ് എന്നതിനെക്കുറിച്ച് തിരിച്ചറിവുണ്ടാക്കിയത്.
മട്ടന്നൂർ : ചുറ്റും കൂടിനിന്ന കുട്ടികളോട് കവി മുരുകൻ കാട്ടാക്കടയുടെ ചോദ്യം... പവർകട്ട് അഥവാ ലോഡ് ഷെഡിങ് എന്താണെന്ന് അറിയുമോ? കുട്ടികൾ നിശബ്ദം. ആ നിശബ്ദത ഭേദിച്ച് ഒരുകുട്ടി അറിയാവുന്ന വിധം മറുപടി പറയാൻ ശ്രമം നടത്തി.
എന്നാൽ അത് ഭാഗികമായി ശരിയാണെന്ന് പറഞ്ഞ മുരുകൻ കാട്ടാക്കട എന്താണ് ലോഡ് ഷെഡിങ് എന്ന് വിശദീകരിച്ചു നൽകി. 10 വർഷം മുമ്പ് യുഡിഎഫ് ഭരണകാലത്ത് കാര്യക്ഷമതയില്ലായ്മ കാരണം വൈദ്യുതി ഉൽപ്പാദനം മുടങ്ങി മുടങ്ങി മൂന്നും നാലും മണിക്കൂർ വൈദ്യുതി വിഛേദിക്കുന്ന അവസ്ഥ വിശദീകരിച്ചാണ് അദ്ദേഹം കുട്ടികൾക്ക് ലോഡ് ഷെഡിങ് എന്നതിനെക്കുറിച്ച് തിരിച്ചറിവുണ്ടാക്കിയത്.
എൽഡിഎഫ് സർക്കാറിന്‍റെ ഏറ്റവും വലിയ വിജയമാണ് 10 വർഷമായി ലോഡ് ഷെഡിങ് ഇല്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിന്‍റെ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എസ്എഫ്ഐ മട്ടന്നൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച ജെൻസ് കൊളാബ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരുകൻ കാട്ടാക്കട.
നിരവധി കവിതകൾ ചൊല്ലിയും യുഡിഎഫിന്‍റെ ഇരുണ്ട കാലത്തിൽ എൽഡിഎഫ് ഭരണം കൊണ്ടുവന്ന വെളിച്ചത്തെക്കുറിച്ചും കുട്ടികൾക്ക് തിരിച്ചറിവുണ്ടാക്കുംവിധം അദ്ദേഹം സംസാരിച്ചു.
മനോഹരമായ കേരളം നിലനിർത്താൻ പുതുതലമുറ ഇറങ്ങേണ്ട സമയമായെന്ന് അദ്ദേഹം ഓർമപ്പെടുത്തി. കുട്ടികൾ സമരഭടന്മാരായി മാറണം. രാഷ്ട്രീയം കുഴപ്പമാണെന്ന് കരുതുന്ന തലമുറയ്കിടയിൽ എസ്എഫ്ഐയെപ്പോലെയുള്ള കുട്ടികൾ ജാഗരൂകരായിരിക്കണമെന്നും നിസംഗരായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബാലസംഘം ഏരിയ പ്രസിഡന്‍റ് നിവേദ്യ നാരായണൻ അധ്യക്ഷയായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, എസ്എഫ്ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് നിതീഷ് നാരായണൻ, സിനിമാതാരം അഭിനന്ദ് അക്കൊഡ്, ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് പ്രവിഷ പ്രമോദ്, എം രതീഷ്, എൻ വി ചന്ദ്ര ബാബു, എൻ ഷാജിത്ത്, കെ പി അവിനാഷ്, കെ എം പ്രണവ്, കെ ശ്രാവൺ, എൻ പത്മജൻ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എം അശ്വന്ത് സ്വാഗതം പറഞ്ഞു.
.jpg)


