ന്യൂമാഹിയിലെ കൊലപാതകം: തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Murder in New Mahe: A young man from Tamil Nadu has been arrested


തലശേരി : ന്യൂമാഹിയിലെ കൊലപാതകത്തിൽ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. മുനമ്പം സ്വദേശി കെ.പ്രകാശനെയാണ് വെള്ളിയാഴ്ച്ച രാവിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണം. പ്രകാശൻ്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലിസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. 

tRootC1469263">

തമിഴ്നാട് കള്ള കുറിച്ചി വെട്രി പുരം സ്വദേശി ലക്ഷ്മണനെയാണ് ന്യൂമാഹി പൊലിസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പ്രകാശനെ ലക്ഷ്മണൻ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്നു വെന്നാണ് മൊഴി.വെള്ളിയാഴ്ച്ച പുലർച്ചെയാണ് ന്യു മാഹി ചെക്ക് പോസ്റ്റിന് സമീപത്തെ കടവരാന്തയിൽ പ്രകാശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യു മാഹി പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags