മുസ്ലീം ലീഗ് വർഗീയത പടർത്തുന്നതിൽ പ്രതിഷേധിച്ച് തെക്കൻ ജില്ലകളിൽ ബി.ജെ.പിക്കും വടക്കൻ ജില്ലകളിൽ എൽ.ഡി.എഫിനും വോട്ടുചെയ്യുമെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണി

The Munnoka Community United Front has said that it will vote for the BJP in the southern districts and the LDF in the northern districts in protest against the Muslim League spreading communalism.
The Munnoka Community United Front has said that it will vote for the BJP in the southern districts and the LDF in the northern districts in protest against the Muslim League spreading communalism.

കണ്ണൂർ : മുന്നോക്ക സംവരണം എതിർത്തു സമരത്തിനിറങ്ങിയ മുസ്ലിം ലീഗിൻ്റെ നടപടിയിൽ പ്രതിഷേധിച്ച്  യു ഡി. എഫിന് തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യില്ലെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെക്കൻ ജില്ലകളിൽ ബി.ജെ.പിക്കും വടക്കൻ ജില്ലകളിൽ എൽ.ഡി.എഫിനും മുന്നോക്ക സമുദായ ഐക്യമുന്നണി പ്രവർത്തകർ വോട്ടുചെയ്യും. 

tRootC1469263">

2019ൽ കേന്ദ്ര സർക്കാർ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും പത്തുശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാരാണ് പ്രഖ്യാപിച്ചത്. ഇതു മുന്നോക്ക വിഭാഗങ്ങൾക്കു മാത്രമല്ല ജീവിതം മുൻപോട്ടു പോകാൻ ബുദ്ധിമുട്ടുന്ന എല്ലാ സംവരണേതര വിഭാഗങ്ങൾക്കുള്ള സാമൂഹ്യ നീതി നൽകുന്ന പരിപാടിയായിരുന്നു. എന്നാൽ ഈ ബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ഇ.ടി മുഹമ്മദ് ബഷീർ, കുഞ്ഞാലികുട്ടി എന്നിവരുൾപ്പെട്ട നേതാക്കൾ പാർലമെൻ്റിൽ എതിർത്തു. അതുകൂടാതെ ലീഗ് കേരളത്തിൽ സെക്രട്ടറിയേറ്റിൻ്റെ മുൻപിലും മറ്റും പ്രതിഷേധ പരിപാടികൾ നടത്തി. ജാതി മത ചിന്തകളിൽ നിന്ന് അകന്ന് മതേതരത്വവും മാനവികതയും ജീവിത മൂല്യമായി സ്വീകരിച്ച ജനവിഭാഗമാണ് മുന്നോക്ക സമുദായ ഐക്യമുന്നണി.സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് ഈ സമുദായമിപ്പോൾ 'ഈ സാഹചര്യത്തിൽ സമുദായത്തെ വർഗീയമായി തകർക്കാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ്. ടി. എംഅരവിന്ദാക്ഷ ക്കുറുപ്പ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ നാരായണ പൊതുവാൾ എന്നിവർ പങ്കെടുത്തു.

Tags