നഗരസഭയുടെ അവസരോചിത ഇടപെടൽ : കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച ഏക അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസ് തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ
ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നവംബർ 16ന് രാവിലെ 9 മണിക്ക് താലൂക്ക് ആശുപത്രിയിൽ കോമ്പൗണ്ടിൽ വെച്ച് നഗരസഭ ചെയർമാൻ പി.കെ. സുബൈർ നിർവഹികക്കും. മൊബൈൽ ഐ.സി.യു ആംബുലൻസിൽ വെന്റിലേറ്റർ, ഡീഫിബ്രില്ലേറ്റർ, മൾട്ടി-പാരാമീറ്റർ മോണിറ്റർ, ഇൻഫ്യൂഷൻ പമ്പുകൾ, സക്ഷൻ മെഷീൻ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ വിദഗ്ധ നഴ്സിന്റെ മുഴുവൻ സമയ സർവീസും ആംബുലൻസിൽ ലഭ്യമാണ്.
തളിപ്പറമ്പ് : യു.ഡി.എഫ്.സർക്കാർ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സൗജന്യ അടിയന്തര ആംബുലൻസ് സേവന പദ്ധതി(കനിവ്)യിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച ഏക അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ സേവനകേന്ദ്രമായി തളിപ്പറമ്പ താലൂക്കാശുപത്രിയെ തീരുമാനിച്ചു. തളിപ്പറമ്പ നഗരസഭ ചെയർമാൻ പി കെ സുബൈറിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് മൊബൈൽ ഐസിയുവിന്റെ പ്രവർത്തന കേന്ദ്രം തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ ലഭിച്ചത്.

ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നവംബർ 16ന് രാവിലെ 9 മണിക്ക് താലൂക്ക് ആശുപത്രിയിൽ കോമ്പൗണ്ടിൽ വെച്ച് നഗരസഭ ചെയർമാൻ പി.കെ. സുബൈർ നിർവഹികക്കും. മൊബൈൽ ഐ.സി.യു ആംബുലൻസിൽ വെന്റിലേറ്റർ, ഡീഫിബ്രില്ലേറ്റർ, മൾട്ടി-പാരാമീറ്റർ മോണിറ്റർ, ഇൻഫ്യൂഷൻ പമ്പുകൾ, സക്ഷൻ മെഷീൻ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ വിദഗ്ധ നഴ്സിന്റെ മുഴുവൻ സമയ സർവീസും ആംബുലൻസിൽ ലഭ്യമാണ്.

കൃത്രിമ ശ്വാസം നൽകാനുള്ള വെന്റിലേറ്റർ സൗകര്യം,ഹൃദയസ്തംഭന വേളയിൽ ഉപയോഗിക്കുന്ന ഡീഫിബ്രില്ലേറ്റർ ,മൾട്ടി-പാരാമീറ്റർ മോണിറ്റർ,
ഇൻഫ്യൂഷൻ പമ്പുകൾ,ശ്വാസനാളത്തിലെ തടസ്സങ്ങൾ നീക്കം ചെയ്യാനുള്ള സക്ഷൻ മെഷീൻ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് മൊബൈൽ ഐസിയു ആംബുലൻസസിൽ സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ പരിശീലനം ലഭിച്ച വിദഗ്ധ പാരാമെഡിക്കൽ നഴ്സിന്റെ മുഴുവൻ സമയ സേവനവും ആംബുലൻസിൽ ലഭ്യമാക്കിയിട്ടുണ്ട്. ആംബുലൻസ് സേവനം എല്ലാവർക്കും എപ്പോഴും പൂർണ്ണമായും സൗജന്യമാണ്.
വാഹനാപകടങ്ങൾ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, പ്രസവ സംബന്ധമായ അത്യാഹിതങ്ങൾ, വിഷബാധ എന്നിവയുൾപ്പെടെയുള്ള ഏത് അടിയന്തര അത്യാഹിത ഘട്ടത്തിലും 108 എന്ന നമ്പറിലേക്ക് സൗജന്യമായി വിളിക്കാം. ആൻഡ്രോയിഡ് ആപ്പ് വഴിയും കിട്ടും. ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാണ്. ഏതു ഘട്ടത്തിലും ആവശ്യക്കാരും പൊതുജനങ്ങളും ഈ അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ പി.കെ. സുബൈർ അഭ്യർത്ഥിച്ചു.
.jpg)

