ആന്തൂരിൽ മുൻസിപ്പൽ കൺവെൻഷൻ; NDA നിയോജക മണ്ഡലം ചെയർമാൻ മുണ്ടേരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
Mar 25, 2026, 17:25 IST
ആന്തൂർ: ആന്തൂരിൽ മുൻസിപ്പൽ കൺവെൻഷൻ നടന്നു. NDA നിയോജക മണ്ഡലം ചെയർമാൻ മുണ്ടേരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ വെച്ച് NDA സ്ഥാനാർത്ഥി എൻ ഹരിദാസിനെ വിവിധ ശക്തി കേന്ദ്ര ഇൻചാർജ്ജുമാരും മുതിർന്ന കാര്യകർത്താക്കളും ഷാൾ അണിയിച്ച് സ്വീകരിച്ചു.
മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് ,സംസ്ഥാന കൗൺസിൽ അംഗം എ പി നാരായണൻ, ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ കടമ്പേരി , മണ്ഡലം ജനറൽ സെക്രട്ടറി ദീപു കെ സി, എസ്സ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് എസ്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയശ്രീ കെ പി , മഹിളാമോർച്ച മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ഷംന സാജുറാം, മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് രാജീവൻ പരത്തി, ജനറൽ സെക്രട്ടറി ജനാർദ്ധനൻ കെ എന്നിവർ സംസാരിച്ചു .
.jpg)


