തളിപ്പറമ്പ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവം ; സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു

Thaliparamba Mundyakav Ottakola Mahotsavam; The welcome team inaugurated the office
Thaliparamba Mundyakav Ottakola Mahotsavam; The welcome team inaugurated the office

തളിപ്പറമ്പ : പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ്  ഒറ്റക്കോല മഹോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ്  ഉത്ഘാടനം ചെയ്തു. മുണ്ട്യക്കാവിന് സമീപത്തെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ കെട്ടിടത്തിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ നിർവ്വഹിച്ചു . സ്വാഗത സംഘം ചെയർമാൻ പി മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു .

തളിപ്പറമ്പ് നഗരസഭ കൗൺസിലർ  കെ രമേശൻ, ദേവസ്വം വൈസ് പ്രസിഡണ്ട് പി സുമേഷ്, സെക്രട്ടരി സി നാരായണൻ, കെ പി എസ് തളിപ്പറമ്പ് ശാഖാ പ്രസിഡണ്ട് കെ ലക്ഷമണൻ, കെ പി എസ് വനിത വേദി സംസ്ഥാന ജോ: സെക്രട്ടരി ശ്യാമള ശശീധരൻ , താലൂക്ക് പ്രസിഡണ്ട് എം തങ്കമണി,  ഉത്സവ കമ്മിറ്റി  രക്ഷാധികാരി എം കുമാരൻ, വൈസ് ചെയർമാൻമാരായ എം ജനാർദ്ദനൻ, വി പുരുഷോത്തമൻ , ജോ: കൺവീനർ പി ഗംഗാധരൻ, പ്രചരണ കമ്മിറ്റി കൺവീനർ അഡ്വ: എം വിനോദ് രാഘവൻ, മീഡിയ കമ്മിറ്റി കൺവീനർ പി രാജൻ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ജനറൽ സെക്രട്ടറി യു ശശീന്ദ്രൻ സ്വാഗതവും ട്രഷറർ എ പി വത്സരാജൻ നന്ദിയും പറഞ്ഞു. ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിലാണ് പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപസ്ഥാനമായ മുണ്ട്യക്കാവിൽ ഒറ്റക്കോല മഹോത്സവം നടക്കുക.

Tags