കണ്ണൂർ മുണ്ടേരി ഗ്രാമ പഞ്ചായത്ത് ഇനി യു.ഡി എഫ് ഭരിക്കും: സി.കെ റസീന പ്രസിഡൻ്റ്
Dec 27, 2025, 11:37 IST
കണ്ണൂർ : മുണ്ടേരി ഗ്രാമ പഞ്ചായത്ത് ഭരണം യു.ഡി എഫ് നേടി. പതിനൊന്ന് സീറ്റുകൾ നേടി ഇരു വിഭാഗവും തുല്യനിലയിലായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്. പ്രസിഡൻ്റായി സി. കെ റസീന സത്യപ്രതിജ്ഞ ചെയ്തു. ഏറെക്കാലമായി എൽ.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്താണ് മുണ്ടേരി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ സഹോദര ഭാര്യ കെ. അനിഷ ഒൻപതാം വാർഡിൽ മത്സരിച്ചു തോറ്റത് സി.പി.എമ്മിന് ക്ഷീണം ചെയ്തിരുന്നു. ഇതിനിടെയാണ് തുല്യനിലയിലായിട്ടും ഭരണ നഷ്ടമുണ്ടായത്.
tRootC1469263">.jpg)


