കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സമഗ്ര പൊതു വിദ്യാലയമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാറുന്നു: പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Munderi Govt. Higher Secondary School becomes Kerala's first international comprehensive public school: Chief Minister to inaugurate on 10th

കണ്ണൂർ : കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിദ്യാലയമായി മുണ്ടേരി ഗവ: ഹയർ വെക്കന്ററി സ്കൂൾ മാറുന്നു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഫിബ്രവരി പത്തിന് :വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

നൂതന മാതൃകയിലുള്ള ഫിസിക്സ് ,കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബുകൾ, ഇന്ത്യയിലെ തന്നെ മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന അഡ്വാൻസ്ഡ് സയൻസ് റോബോട്ടിക്സ് ലാബ് എന്നിവ മുദ്ര പദ്ധതിയുടെനടപ്പിലാക്കീട്ടുണ്ട്. 36 ക്ലാസ് മുറികളിലും ഇന്ററാക്ടീവ് ഇലക്ട്രോണിക് ഫ്ലറ്റ് പാനലുകൾ സംവിധാനവും ശബ്ദ സംവിധാനവും ഒരുക്കിയതിലൂടെ ഡിജിറ്റൽ പഠന സൗകര്യവും ലഭ്യമായിരിക്കയാണ്. നൂറ്കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ സ്ഥാപിച്ചതിലൂടെകേരളത്തിലെ വിദ്യാലയങ്ങളിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റായി മാറി. പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച മികച്ച ലൈബ്രറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. 200 പേർക്ക് ഇരിക്കാവുന്നതും മുഴുവൻ ക്ലാസ് മുറികളേയും ഇന്ററാക്ടീവ് കണ്ടക്ട ചെയ്യാവുന്നതുമായ ശീതീകരിച്ച വീഡിയോ കോൺഫ്രറൻസ് ഹാളുമുണ്ട്.

 ജില്ലയിലെ മികച്ച ഫ്ലഡ് ലൈറ്റ് സൗകര്യത്തോട് കൂടിയ ആധുനിക സ്റ്റേഡിയമാണ് മറ്റൊരു പ്രത്യേകത. പത്ത് കോടി രൂപ ചിലവിൽ ആധുനിക പ്ലാനിറ്റോറിയത്തിന്റേയും ശാസ്ത്ര മ്യൂസിയത്തിന്റേയും പണി പുരോഗമിച്ചു വരികയാണ്. എം പി ,എം എൽ എ, തദ്ദേശ സ്വയം ഭരണ സ്ഥാപന,സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെസി ആർ എസ് ഫണ്ടുകളിലൂടെയാണ് വിഭവ സമാഹരണം നടത്തിയത് .60 കോടി രൂപയിലധികം വികസനപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഉൽഘാട ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കുമെന്ന് ബിനോയ് കുര്യൻ പറഞ്ഞു.സംഘാടക സമിതി - മുദ്ര ജനറൽ കൺവീനറുമായപി പി ബാബു, പ്രോഗ്രാം കൺവീനർ കെ വേണു , ഡോ: രാജേഷ് ബാബു കെ ആർ , പി ടി എ പ്രസിഡണ്ട് പി സി ആസിഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Tags