എപ്പോൾ വേണമെങ്കിലും ദുരന്തമുണ്ടായേക്കാം:മുണ്ടയോട് റോഡിൽ കുന്നിടിച്ചതു കാരണം മണ്ണിടിച്ചിൽ ഭീഷണി: യാത്രക്കാരുടെ സഞ്ചാരം അപകടാവസ്ഥയിൽ

A disaster could strike at any moment: Landslide threat on the Mundayode road due to hill cutting; commuter safety at risk.


മാവിലായി : കീഴറ - മുണ്ടയോട് റോഡിൽ സ്വകാര്യ നഴ്സറിക്കായി കുന്നിടിച്ചു നിരത്തിയതു കാരണം മണ്ണിടിച്ചിൽ ഭീഷണി ശക്തമായി. കനത്ത മഴയിൽ കൂറ്റൻ പാറകൾ ഉൾപ്പെടെ ചെളിമണ്ണ് ഏതു സമയവും റോഡിലേക്ക് പതിക്കാവുന്ന സാഹചര്യമാണുള്ളത് സ്‌കൂൾ വാഹനങ്ങൾ ഉൾപെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ മേപ്പാടിയിലേതിന് സമാനമായി ഇവിടെയും മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്. 

നേരത്തെ കുന്നിടിക്കുന്നതിനെതിരെ പ്രദേശവാസികളിൽ നിന്നും ശക്തമായ എതിർപ്പുണ്ടായിരുന്നു. എന്നാൽ ഭരണ സ്വാധീനം ഉപയോഗിച്ചു അശാസ്ത്രീയമായി മണ്ണെടുക്കുകയായിരുന്നു കൃഷി സ്ഥലത്ത് റോഡരികിൽ ചെങ്കല്ലുകൊണ്ട് മതിൽ കെട്ടിയിട്ടുണ്ടെങ്കിലും തീർത്തും ദുർബലമാണ് എപ്പോൾ വേണമെങ്കിലും ഈ ചെങ്കൽ മതിൽ ഇടിഞ്ഞു റോഡിലേക്ക് വീഴാവുന്ന സാഹചര്യമാണുള്ളത്. കൂടൻ ഗുരുക്കൻമാർ ക്ഷേത്രത്തിന് അരികിലൂടെ പോകുന്ന മുണ്ടയോട് റോഡിനാണ് ഈ ദുരവസ്ഥ. 

എളുപത്തിൽ പൊതു വാച്ചേരിയിലേക്ക് പോകാവുന്ന റോഡാണിത്. എരഞ്ഞേരി മലയുടെ മിക്ക ഭാഗങ്ങളും മണ്ണ് മാഫിയ ഇടിച്ചു നിരത്തി കഴിഞ്ഞു. ദേശീയ പാത നിർമ്മാണത്തിനും വയൽ നികത്താനുമാണ് ഈ മണ്ണ് ഉപയോഗിച്ചത് പരസ്യമായുള്ള ഈ നിയമ ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് റവന്യു വകുപ്പ് അധികൃതരെന്ന പരാതി പ്രദേശവാസികളിൽ ശക്തമാണ്.
 

Tags