പട്ടുവം മുള്ളൂൽ ശാസ്താംകോട്ടം പുനഃപ്രതിഷ്ഠ 10 ന്


തളിപ്പറമ്പ : 400 വർഷത്തിലധികമായി കാടുമൂടിക്കിടക്കുന്ന പട്ടുവം മുള്ളൂൽ ശാസ്താംകോട്ടം പുനഃപ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങി. തിങ്കളാഴ്ച രാവിലെ 10.30-നും 12.25-നും ഇടയിൽ പ്രതിഷ്ഠ നടക്കും. തറവാട്ടുകാരും പ്രദേശവാസികളും മുന്നിട്ടിറങ്ങിയാണ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കലിക്കോട്ട് തറവാട്ടുകാരുടെ അധീനതയിലാണ് അതിപുരാതനമായ ശാസ്താം കോട്ടം. 2017ൽ ക്ഷേത്രം ജീർണാവസ്ഥ യിലായത് പുനരുദ്ധീകരിക്കണ മെന്ന ആവശ്യവുമായി നാട്ടുകാർ തറവാട്ടുകാരെ സമീപി ക്കുകയായിരുന്നു. തുടർന്ന് തറവാട്ടുകാരും നാട്ടുകാരും ചേർന്ന്
ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തീരു മാനിക്കുകയായിരുന്നു. തുടർന്ന് ജനകീയ ക്ഷേത്ര കമ്മിറ്റി രൂപീക രിക്കുകയും ചെയ്തു.
ക്ഷേത്ര നിർമ്മാണം പൂർത്തിയായതോടെ കഴിഞ്ഞ ജനുവരിയിൽ ക്ഷേത്ര പുനഃപ്രതിഷ്ഠ ആഘോഷ കമ്മിറ്റിയും രൂപീകരിച്ചു. 101 അംഗ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുന്നിൻമുകളിലുള്ള വനശാസ്‌താ ക്ഷേത്രത്തിൽ മഴയും വെയിലും ശ്രീകോവിലിനുള്ളിലെ പ്രതിഷ്‌ഠയിലേക്ക് പതിക്കുന്ന രീതിയിലാണ് മേൽക്കുര നിർമിച്ചത്. കൊടിയ വേനലിലും ഉറവ കനിഞ്ഞ് ക്ഷേത്രമുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്ന അപൂർവ കാഴ്‌ച ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. പുന:പ്രതിഷ്‌ഠയോടനുബന്ധിച്ച് ഞായറാഴ്‌ച വിവിധ പൂജകളും നടക്കും. രാത്രി എഴിന് കലാസന്ധ്യയും അരങ്ങേറും.

തിങ്കളാഴ്ച രാവിലെ എടവലത്ത് പുടയൂർ ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ പുനഃ
പ്രതിഷ്ഠാകർമ്മം നടക്കും. തുടർന്ന് ജീവകലശാഭിഷേകം,
വിശേഷാൽ പൂജകൾ, ഉച്ചപൂജ, പ്രസാദസദ്യ, വൈകുന്നേരം
ദീപാരാധന, അത്താഴപൂജ എന്നിവയും ഉണ്ടാകും.
വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ. പ്രഭാകരൻ, ആഘോഷ കമ്മിറ്റി ചെയർമാൻ സി. പി. പ സന്ന, രക്ഷാധികാരി അഡ്വ. രാജീവൻ കപ്പച്ചേരി, കെ.ഒ. ബാലകൃഷ്ണൻ, കെ. ഒ. രവീന്ദ്രൻ, ഇ. ശ്രുതി, ടി. പ്രദീപൻ, പി.വി. ജയൻ എന്നിവർ പങ്കെടുത്തു.