കാസർ​ഗോ‍ഡ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു വയസുകാരി മരിച്ചു

Two-year-old girl dies after car loses control and overturns in Mulleriya
Two-year-old girl dies after car loses control and overturns in Mulleriya


കാഞ്ഞങ്ങാട്: മുള്ളേരിയയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് വീണ് രണ്ടുവയസുകാരി മരിച്ചു. ബെള്ളിഗെ സ്വദേശികളായ ഹരിദാസ് – ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. അപകടത്തിൽ ഹൃദ്യാനന്ദയുടെ സഹോദരിക്ക് പരുക്കേറ്റു. ഇന്നലെ രാത്രി കുടുംബത്തോടൊപ്പം ഗൃഹപ്രവേശനത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

tRootC1469263">

മുള്ളേരിയ– ബദിയടുക്ക റോഡിൽ വീടിന് സമീപം കാർ ഹമ്പിൽതട്ടി നിന്നപ്പോൾ ശ്രീവിദ്യയും മക്കളും ഇറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്നു. പിന്നാലെ കാർ നീങ്ങി മറിഞ്ഞ്‌ കുട്ടിയുടെ ദേഹത്ത്‌ കയറിയിറങ്ങുകയായിരുന്നു. അപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു. പരുക്കേറ്റ മൂത്തമകൾ ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

Tags