സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കാൻ മുന്നിട്ടിറങ്ങണം : പി.മുജീബ് റഹ്മാൻ


തളിപ്പറമ്പ് : നമ്മെ പോലെ ജീവിക്കാനുള്ള സൗകര്യം മുഴുവൻ സഹോദരങ്ങൾക്കും ഉറപ്പ് വരുത്താനുള്ള ബാധ്യത നാം നിർവ്വഹിക്കേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. അതാണ് സമൂഹത്തോടുള്ള നമ്മുടെ കടപ്പാട്. ആ കടപ്പാട് നിർവ്വഹിക്കുമ്പോളാണ് നമുക്ക് ജീവിത വിജയമുണ്ടാകുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ വീട് നിർമിക്കാൻ ഭൂമിയില്ലാത്ത 104 കുടുംബങ്ങൾക്കുള്ള ഭുമി വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ 10 തദ്ദേശ സ്ഥാപങ്ങളിലെ 104 ഭവന രഹിതർക്കാണ് പീപ്പിൾസ് ഫൗണ്ടേഷൻ വീട് നിർമിക്കാൻ ഭൂമി നൽകിയത്.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ . നൗഷാദ് അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്ക് വേണ്ടി കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര, ത ളി പറമ്പ് മുനിസിപ്പൽ വൈസ് ചെയർമാൻ കല്ലിക്കൽ പത്മനാഭൻ , വളപട്ടണം പഞ്ചായത്ത് പ്രസിഡൻ്റ് ശമീമ പി.പി എന്നിവർ ഭൂമി ഏറ്റുവാങ്ങി.

പുതുതായി പീപിൾസ് ഫൗണ്ടേഷന് ഭൂമി നൽകുന്ന മൂഉടമകളായ ജോസ് കൊല്ലിയിൽ , അശ്രഫ് തളിപ്പറമ്പ് എന്നിവരിൽ നിന്ന് പീപിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ ഏറ്റ് വാങ്ങി.
പീപ്പിൾസ് ഫൗണ്ടേഷൻ തളിപ്പറമ്പ് ഏരിയ കോ ഓഡിനേറ്ററെ ഫൗണ്ടേഷൻ സെകട്ടറി അയ്യൂബ് തിരൂർ മൊമൻ്റോ നൽകി ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് പ്രസിഡൻ്റ് റിയാസ്. കെ.എസ്, അഡ്വ : എസ്. മമ്മു, മുനിസിപ്പൽ കൗൺസിലർ സബിത ,വളപട്ടണം വി ഇ ഒ സുനന്ദ എന്നിവർ ആശംസ പ്രസംഗം നടത്തി. ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സാജിദ് നദ് വി സ്വാഗതം പറഞ്ഞു . പിപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ സി.പി. അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു.