പ്രത്യേക പരിഗണനയിൽ ചേർത്ത് നിർത്തിയ മുഹമ്മദ് ഷമ്മാസ് നേടിയത് കൃഷി പാഠം
കാടാച്ചിറ: കൃഷി ജീവിത സംസ്കാരമായി കാണാൻ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയിൽ നിന്നും പാഠം ഉൾക്കൊണ്ട് പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് കാടാച്ചിറ എച്ച്.എസ്.എസ് ഏഴാം തരം വിദ്യാർഥിയായ മുഹമ്മദ് ഷമ്മാസ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിലൊരാളായ മുഹമ്മദ് ഷമ്മാസ്,സമഗ്ര ശിക്ഷ കേരള കണ്ണൂർ സൗത്ത് ബിആർസിയുടെ നേതൃത്വത്തിൽ കാടാച്ചിറ എൽ പി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന സ്പെഷ്യൽ കെയർ സെന്ററിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അക്കാദമി പ്രവർത്തനങ്ങൾക്ക് പുറമെ കൃഷിയോടും പ്രകൃതിയോടും അടുപ്പം വളർത്തുക, സംഘ പ്രവർത്തനം, കുട്ടികളുടെ സാമൂഹികരണം എന്ന ലക്ഷ്യത്തോടുകൂടി സ്പെഷ്യൽ എഡ്യൂക്കേഷൻ പി.വി പ്രസിദയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി പദ്ധതി ആരംഭിച്ചിരുന്നു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്
ഷമ്മാസും പച്ചക്കറി ക്കൃഷിയിലേക്ക് കടന്നത്.
പെരളശ്ശേരി ടൗണിൽ നിന്ന് തക്കാളി, പച്ചമുളക്,വഴുതിന,താലോലി എന്നിവയുടെ ചെടികളും ജൈവവളവും ചാണകവും വാങ്ങിയാണ് വീട്ടുപറമ്പിൽ ഉമ്മയുടെ സഹായത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചത്. കാലത്ത് അഞ്ചു മണി മുതൽ സ്കൂളിൽ പോകുന്നത് വരെ തന്റെ കൃഷിത്തോട്ടത്തിൽ ചെടികളെ പരിപാലിച്ച് ശമ്മാസ് ഉണ്ടാകും. വെളുത്തുള്ളിയും മഞ്ഞളും ചേർത്ത് തയ്യാറാക്കുന്ന കീടനാശിനിയാണ് പച്ചക്കറികൾക്ക് ഉപയോഗിക്കുന്നത്.യൂട്യൂബിലൂടെ കണ്ടു മനസ്സിലാക്കി ഷമ്മാസ് തന്നെയാണ് കീടനാശിനി തയ്യാറാക്കുന്നത്.മികച്ച വിളവുകളാണ് പച്ചക്കറികൾക്ക് ലഭിക്കുന്നത്. കടമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.വി. പ്രസീത ഷമ്മാസിന്റെ പച്ചക്കറി ത്തോട്ടത്തിലെത്തി ആദ്യ വിളവെടുപ്പ് നടത്തി. കണ്ണൂർ സൗത്ത് ബിആർസി ബിപിസി സി.ആർ വിനോദ് കുമാർ അധ്യക്ഷനായി. ട്രെയിനർമാരായ കെ. ഷജിൽ, രാജേഷ് മാണിക്കോത്ത്,സി ആർ സി.സി ശ്രുതി, സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രസീദ എന്നിവർ സംസാരിച്ചു . പച്ചക്കറി കൃഷിക്കു പിന്നാലെ പോലെ മത്സ്യകൃഷിയും നടത്താൻ ഒരുങ്ങുകയാണ് മുഹമ്മദ് ഷമ്മാസ്.
.jpg)

