പി.പി ദിവ്യയോടൊപ്പം കോടതിയിൽ കൊലക്കേസ് പ്രതിയുടെ സാന്നിദ്ധ്യമെന്ന് മുഹമ്മദ് ഷമ്മാസ്

Muhammad Shammas says that the presence of the accused in the murder case in the court along with PP Divya
Muhammad Shammas says that the presence of the accused in the murder case in the court along with PP Divya

ദിവ്യയെ ജയിലിൽ സന്ദർശിച്ചവരിൽ സി.പി.എം നേതാക്കളും ജനപ്രതിനിധികളുമുണ്ട്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ പി.പി ദിവ്യയെ തളിപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോൾ കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവും സി.പി.എം പ്രവർത്തകരും അഭിഭാഷകരെന്ന വ്യാജേന മജിസ്ട്രേറ്റിൻ്റെ വസതിയിലെത്തിയിരുന്നുവെന്ന് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. 

ദിവ്യയ്ക്ക് എല്ലാ സഹായവും സി.പി.എം ചെയ്തു കൊടുക്കുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. 2016 ൽ പാപ്പിനിശേരി അരോളിയിൽ ബി.ജെ.പി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ എട്ടാം പ്രതി വിഷ്ണു ദേവാണ് ദിവ്യയോടൊപ്പമുണ്ടായിരുന്നത്. ബി.ജെ പിക്ക് ഇതിൽ പ്രശ്നമുണ്ടാവില്ല. കൊടകര കുഴൽപണ കേസ് സി.പി.എമ്മുമായി ഒത്തുതീർക്കുന്ന തിരക്കിലാണ് അവർ എന്നും ഷമ്മാസ് ആരോപിച്ചു.

Muhammad Shammas says that the presence of the accused in the murder case in the court along with PP Divya

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ സന്തത സഹചാരിയാണ് വിഷ്ണു ദേവ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എം.വി ജയരാജൻ്റെ കൂടെ പ്രചരണത്തിനായി നിഴൽ പോലെ ഉണ്ടായതാണ് വിഷ്ണുദേവ്. ഇയാൾക്കെതിരെയുള്ള കൊലക്കേസിൻ്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിലെ പല നേതാക്കൾക്കും വിഷ്ണു ദേവുമായി ബന്ധമുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. 

ദിവ്യയെ ജയിലിൽ സന്ദർശിച്ചവരിൽ സി.പി.എം നേതാക്കളും ജനപ്രതിനിധികളുമുണ്ട്. ക്രൈംബ്രാഞ്ച് ഓഫിസിൽ കഴിഞ്ഞ ദിവസം ദിവ്യയെ ചോദ്യം ചെയ്യുമ്പോൾ ഉച്ചഭക്ഷണം എത്തിച്ചു കൊടുത്തത് ബ്ളോക്ക് പ്രസിഡൻ്റ് ഷാജർ ഔദ്യോഗിക വാഹനത്തിലെത്തിയാണ്. വരും ദിവസങ്ങളിൽ പി.പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഷമ്മാസ് പറഞ്ഞു. 

ദിവ്യയെ കേസിൽ നിന്നും രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അഭിഭാഷകരെന്ന വ്യാജേനെയാണ് കോടതി വളപ്പിലും മജിസ്ട്രേറ്റ് വസതിയിലും ക്രിമിനൽ കേസുകളിൽ പ്രതികളായ സി.പി.എം പ്രവർത്തകരെത്തുന്നതെന്ന് ഷമ്മാസ് ആരോപിച്ചു.

Tags