തളിപ്പറമ്പ് സി.എച്ച്.റോഡ് ഇമാന്‍ പള്ളിയിലെ മുഅദ്ദീനെ പള്ളിയില്‍ മരിച്ചനിലയിൽ കണ്ടെത്തി

Mu'addin of Taliparamba CH Road Iman Mosque found dead in the mosque
Mu'addin of Taliparamba CH Road Iman Mosque found dead in the mosque

കണ്ണൂർ : തളിപ്പറമ്പ് മുഅദ്ദീനെ പള്ളിയില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രമിനെയാണ്‌ (25) തിങ്കളാഴ്ച്ചപുലർച്ചെ 5.30 ന് മരിച്ച നിലയിൽ കണ്ടെത്തിയത്.പള്ളിയിലെ രണ്ടാം നിലയിലെ മേല്‍ക്കൂരയിലെ ഇരുമ്പ് കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ്  കണ്ടെത്തിയത്.

tRootC1469263">

മൃതദേഹം തളിപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.
 

Tags